'അടിസക്കെ'; മെസിക്ക് ഹാട്രിക്ക്, അർജന്റീനയ്ക്കു ജയത്തുടക്കം
ആദ്യ പകുതിയിൽ ഒരു ഗോളിനു മുന്നിട്ടുനിന്ന ശേഷം രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ കൂടി സ്‌കോർ ചെയ്താണ് അർജന്റീന ആധിപത്യം സ്ഥാപിച്ചത്
Lionel Messi
ആദ്യ പകുതിയിൽ ഒരു ഗോളിനു മുന്നിട്ടുനിന്ന ശേഷം രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ കൂടി സ്‌കോർ ചെയ്താണ് അർജന്റീന ആധിപത്യം സ്ഥാപിച്ചത്. മത്സരത്തിന്റെ 17-ാം മിനിറ്റിൽ റോഡ്രിഗോ ഡി പോളിന്റെ പാസ് വലയിലെത്തിച്ചാണ് മെസി ഗോൾ വേട്ടയ്ക്കു തുടക്കമിട്ടത്. 60-ാം മിനിറ്റിലാണ് രണ്ടാം ഗോൾ പിറന്നത്. അൽജീരിയ ഗോൾകീപ്പറുടെ കൈയിൽ നിന്ന് റിബൗൺസ് ചെയ്ത പന്ത് വിദഗ്ധമായി വലയിലെത്തിക്കുകയായിരുന്നു അർജന്റൈൻ നായകൻ. അൽജീരിയയുടെ പ്രതിരോധനിരയെ തകർത്ത് 76-ാം മിനിറ്റിൽ മെസി ഹാട്രിക് ഗോളും സ്‌കോർ ചെയ്തു.
ഈ മത്സരത്തിലെ മൂന്ന് ഗോളുകളോടെ മെസിയുടെ ലോകകപ്പ് ഗോളുകളുടെ എണ്ണം 16 ആയി. ഏറ്റവും കൂടുതൽ ലോകകപ്പ് ഗോളുകളുള്ള താരങ്ങളുടെ പട്ടികയിൽ ജർമനിയുടെ മിറോസ്ലാവ് ക്ലോസയ്‌ക്കൊപ്പം ഒന്നാം സ്ഥാനത്ത്. കളിച്ച ആറ് ലോകകപ്പുകളിൽ അഞ്ചിലും സ്‌കോർ ചെയ്യുന്ന താരവുമായി മെസി.