Argentina vs Iceland: ലോകകപ്പിലേക്കു രാജകീയ വരവ്; ഐസ് ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കു തോൽപ്പിച്ച് അർജന്റീന
ആദ്യ പകുതിയിൽ ഒരു ഗോളും രണ്ടാം പകുതിയിൽ രണ്ട് ഗോളുകളുമാണ് അർജന്റീന നേടിയത്
Argentina
Argentina vs Iceland: ലോകകപ്പ് സൗഹൃദ മത്സരത്തിൽ അർജന്റീനയ്ക്കു വീണ്ടും ജയം. ഐസ് ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കു തോൽപ്പിച്ചു. ലോകകപ്പിനു മുന്നോടിയായി അർജന്റീനയുടെ അവസാന സൗഹൃദമത്സരമായിരുന്നു ഇത്.
ആദ്യ പകുതിയിൽ ഒരു ഗോളും രണ്ടാം പകുതിയിൽ രണ്ട് ഗോളുകളുമാണ് അർജന്റീന നേടിയത്. സൂപ്പർതാരം ലയണൽ മെസി രണ്ടാം പകുതിയിൽ അർജന്റീനയ്ക്കായി കളത്തിലിറങ്ങി. മത്സരത്തിന്റെ എട്ടാം മിനിറ്റിൽ വാലന്റൈൻ ബാർസോയിലൂടെയാണ് അർജന്റീനയുടെ ആദ്യഗോൾ.
രണ്ടാം പകുതിയിൽ 72-ാം മിനിറ്റിൽ ലയണൽ മെസി പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് രണ്ടാം ഗോൾ നേടി. 86-ാം മിനിറ്റിൽ മെസി നൽകിയ പാസിൽ നിന്ന് ഐസ് ലൻഡിന്റെ വല കിലുക്കി തിയാഗോ അൽമാഡ അർജന്റീനയുടെ മൂന്നാം ഗോൾ സ്വന്തമാക്കി. 63 ശതമാനം ബോൾ പൊസഷനും അർജന്റീനയ്‌ക്കൊപ്പമായിരുന്നു. ഐസ് ലൻഡ് 21 ഫൗളുകൾ കമ്മിറ്റ് ചെയ്തു.