1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Sunrisers Leeds Smash The Hundred Record with 241, Harry Brook's 15-Ball Fifty Stuns London Spirit

100 പന്തിൽ 241 റൺസ്, ദ ഹണ്ട്രഡിൽ ചരിത്രമെഴുതി സൺറൈസേഴ്സ് ലീഡ്സ്, ലണ്ടൻ സ്പിരിറ്റിനെ തകർത്തത് 37 റൺസിന്

സണ്‍റൈസേഴ്‌സിനായി ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷും റയാന്‍ റിക്കിള്‍ട്ടണും മികച്ച തുടക്കമാണ് നല്‍കിയത്.

Sunrisers Leeds, The Hundred 2026, Harry Brook 15-ball fifty, Ryan Rickelton, Mitchell Marsh,London Spirit, The Hundred highest total
ദ ഹണ്ട്രഡ് ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോര്‍ സ്വന്തം പേരിലാക്കി സണ്‍റൈസേഴ്‌സ് ലീഡ്‌സ്. ലണ്ടന്‍ സ്പിരിറ്റിനെതിരെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ലീഡ്‌സ് 2 വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലണ്ടന്‍ സ്പിരിറ്റിന് 204 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
 
സണ്‍റൈസേഴ്‌സിനായി ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷും റയാന്‍ റിക്കിള്‍ട്ടണും മികച്ച തുടക്കമാണ് നല്‍കിയത്. ടൂര്‍ണമെന്റില്‍ വമ്പന്‍ ഫോമിലുള്ള മിച്ച് മാര്‍ഷ് 37 പന്തില്‍ 7 സിക്‌സും 6 ബൗണ്ടറികളും സഹുതം 76 റണ്‍സും റയാന്‍ റിക്കിള്‍ട്ടണ്‍ 42 പന്തില്‍ 8 സിക്‌സും 6 ഫോറും സഹിതം 94 റണ്‍സുമാണ് നേടിയത്. 76 റണ്‍സെടുത്ത മിച്ച് മാര്‍ഷ് മടങ്ങിയെങ്കിലും പിന്നീടെത്തിയ ഹാരി ബ്രൂക്ക് 18 പന്തില്‍ 55 റണ്‍സാണ് നേടിയത്. 5 സിക്‌സും 5 ഫോറും അറ്റങ്ങുന്നതായിരുന്നു ബ്രൂക്കിന്റെ ഇന്നിങ്ങ്‌സ്. 
 
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലണ്ടന്‍ സ്പിരിറ്റിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 5 റണ്‍സെടുത്ത പ്രിറ്റോറിയസിനെയും റണ്‍സൊന്നുമെടുക്കാതെ ജോണി ബെയര്‍‌സ്റ്റോയെയും ലണ്ടന്‍ സ്പിരിറ്റിന് തുടക്കത്തിലെ നഷ്ടമായി. 46 പന്തില്‍ 83 റണ്‍സുമായി ഡേവിഡ് വില്ലിയും 21 പന്തില്‍ 38 റണ്‍സുമായി ഡെവാള്‍ഡ് ബ്രെവിസുമാണ് ലണ്ടന്‍ സ്പിരിറ്റ് നിരയില്‍ തിളങ്ങിയത്. ലിയാം ലിവിങ്ങ്സ്റ്റണ്‍ 13 പന്തില്‍ 34 റണ്‍സുമായി തിളങ്ങി. എന്നാല്‍ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുക്കാനെ ലണ്ടന്‍ സ്പിരിറ്റിന് കഴിഞ്ഞുള്ളു.
 
അതേസമയം ഹണ്ട്രഡിലെ ഉയര്‍ന്ന ടീം സ്‌കോര്‍ സ്വന്തമാക്കിയതോടെ ഐപിഎല്ലിലും ദ ഹണ്ട്രഡിലും ഉയര്‍ന്ന ടീം സ്‌കോര്‍ എന്ന റെക്കോര്‍ഡ് സണ്‍റൈസേഴ്‌സ് ഫ്രാഞ്ചൈസിക്ക് സ്വന്തമായി.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
4 വർഷത്തിനിടെയുള്ള ആദ്യ ടെസ്റ്റ് സെഞ്ചുറിക്കരികെ പുറത്ത്, റണ്ണൗട്ടിൽ നിരാശനായി മടങ്ങി ബാബർ അസം