അഭ്യൂഹങ്ങൾക്ക് വിരാമം, ബ്രസീലിയൻ ടീമിൽ സുൽത്താനെത്തി, ലോകകപ്പിൽ കളിക്കും
ജൂണില്‍ ആരംഭിക്കുന്ന ഫിഫ ഫുട്‌ബോള്‍ ലോകകപ്പിനുള്ള 26 അംഗ ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ച് ടീം പരിശീലകനായ കാര്‍ലോ ആഞ്ചലോട്ടി.
ജൂണില്‍ ആരംഭിക്കുന്ന ഫിഫ ഫുട്‌ബോള്‍ ലോകകപ്പിനുള്ള 26 അംഗ ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ച് ടീം പരിശീലകനായ കാര്‍ലോ ആഞ്ചലോട്ടി. അഭ്യൂഹങ്ങള്‍ക്കെല്ലാം വിരാമമിട്ട് 32കാരനായ നെയ്മര്‍ ബ്രസീല്‍ ദേശീയ ടീമില്‍ ഇടം നേടി. താരത്തിന്റെ ഫിറ്റ്‌നസിനെ ചൊല്ലിയുള്ള സംശയങ്ങള്‍ നിലനില്‍ക്കുന്നുവെങ്കിലും താരത്തിന്റെ കളിമിടുക്കിലും അനുഭവസമ്പത്തിലും കോച്ച് വിശ്വാസമര്‍പ്പിക്കുകയായിരുന്നു.
79 ഗോളുകളുമായി ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനാണ് നെയ്മര്‍. 2023 ഒക്ടോബറില്‍ ലിഗമെന്റിനുണ്ടായ പരിക്കിനെ തുടര്‍ന്ന് താരം പൂര്‍ണ്ണ കായികക്ഷമത തിരിച്ചുപിടിക്കാന്‍ ബുദ്ധിമുട്ടുകയായിരുന്നു. 2025 മെയില്‍ ബ്രസീല്‍ ദേശീയ ടീമിന്റെ ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് ആഞ്ചലോട്ടി നെയ്മറെ ദേശീയ ടീമിലേക്ക് വിളിക്കുന്നത്. വിനീഷ്യസ് ജൂനിയര്‍, റഫീഞ്ഞോ, മാര്‍ക്വീഞ്ഞോസ്, കസെമിറോ, ഡാനിലോ, ലൂക്കാസ് പക്വേറ്റ, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, എന്‍ഡ്രിക് തുടങ്ങിയ വമ്പന്‍ നിരയാണ് ഇക്കുറി ബ്രസീലിനുള്ളത്.പരിക്കേറ്റ റോഡ്രിഗോം എസ്റ്റെവാവോ എന്നിവര്‍ക്ക് അവസരം ലഭിച്ചില്ല.
ബ്രസീലിയന്‍ ടീം
ഗോള്‍കീപ്പര്‍മാര്‍: അലിസണ്‍, എഡേഴ്‌സണ്‍, വെവേര്‍ട്ടന്‍
പ്രതിരോധനിര: അലക്‌സ് സാന്‍ഡ്രോ, ഡാനിലോ,ലിയോ പെരേര, ബ്രെമര്‍, ഇബാനിസ്, വെസ്ലി, മാര്‍ക്കിന്യോസ്, ഗബ്രിയേല്‍ മഗല്‍ഹായസ്, ഡഗ്ലസ് സാന്റൊസ്
മധ്യനിര: ബ്രൂണോ ഗ്വിമാറെസ്, കസെമിറോ,ഡാനിലോ, ഫാബിഞ്ഞോ, ലുക്കാസ് പക്വേറ്റ
മുന്നേറ്റനിര: എന്‍ഡ്രിക്, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, ഈഗോര്‍ തിയാഗോ, മാത്യൂസ് കുഞ്ഞ, റഫിഞ്ഞ, വിനീഷ്യസ് ജൂനിയര്‍,ലൂയിസ് ഹെന്റിക്, നെയ്മര്‍,റയന്‍