അനുബന്ധ വാര്‍ത്തകള്‍
- വൈഭവിനൊപ്പം അമ്മയും അച്ഛനും അയർലൻഡിലേക്ക് , മുതിർന്ന താരങ്ങളോട് ഇടപഴകാൻ സമയമെടുക്കുമെന്ന് വിശദീകരണം
- സൂര്യവംശിയെ പരിഗണിച്ചേക്കും : അയർലൻഡ്, ഇംഗ്ലണ്ട് ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം ശനിയാഴ്ച
- വൈഭവ് അസാധാരണ പ്രതിഭ, ടീമിലെടുക്കണോ?, നിങ്ങൾക്ക് തീരുമാനിക്കാം, എല്ലാം അഗാർക്ക് വിട്ട് ബിസിസിഐ
- Asian Games Indian Cricket Team : ഏഷ്യൻ ഗെയിംസ് സാധ്യത ടീമിൽ സൂര്യകുമാറും ഗില്ലും പുറത്ത്, വൈഭവ് കളിക്കും, ക്യാപ്റ്റനായി സഞ്ജു?
- Vaibhav Sooryavanshi : പ്രായമൊക്കെ ഇനിയെന്തിന് നോക്കുന്നു, വൈഭവിനെ ഇന്ത്യൻ ടീമിലെടുക്കണമെന്ന് ഗവാസ്കർ
സഞ്ജുവിനെയോ അഭിഷേകിനെയോ മാറ്റിനിർത്തിയിട്ടെങ്കിലും വൈഭവിനെ കളിപ്പിക്കണം : സുനിൽ ഗവാസ്കർ
ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് തിരെഞ്ഞെടുക്കപ്പെട്ട 15കാരന് വൈഭവ് സൂര്യവംശിക്ക് പ്ലെയിംഗ് ഇലവനില്‍ അവസരം നല്‍കണമെന്ന ആവശ്യവുമായി ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. അയര്‍ലന്‍ഡിനെതിരെ വരാനിരിക്കുന്ന ടി20 പരമ്പരയില്‍ 2 കളികളിലും താരത്തിന് അവസരം നല്‍കണമെന്നാണ് ഗവാസ്കറുടെ ആവശ്യം. ഇതിനായി സഞ്ജു, അഭിഷേക് ഇതില്‍ ഒരാളെ മാറ്റിനിര്‍ത്താനും ഇന്ത്യ മടിക്കരുതെന്ന് ഗവാസ്കര്‍ വ്യക്തമാക്കി.
ഐപിഎല്‍ 2026ലെ അവിസ്മരണീയമായ പ്രകടനത്തിന് പിന്നാലെയാണ് വൈഭവ് ഇന്ത്യയുടെ സീനിയര്‍ ടീമിലെത്തിയിരിക്കുന്നത്. അതേസമയം നിലവില്‍ സീനിയര്‍ ടീമിലെ ടോപ് ഓര്‍ഡറില്‍ സഞ്ജു സാംസണ്,അഭിഷേക് ശര്‍മ, ഇഷാന് കിഷന് എന്നിവരുണ്ട്. ഇത്രയും മികച്ച താരങ്ങളുണ്ടെങ്കിലും വൈഭവിനെ ഉള്‍ക്കൊള്ളാന്‍ ഇന്ത്യന്‍ നിരയ്ക്കാവുമെന്നാണ് ഗവാസ്കറുടെ വിലയിരുത്തല്‍. ഗവാസ്കര്‍ പറയുന്നതിങ്ങനെ.
അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ വൈഭവ് കളിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവനായി സഞ്ജുവിനെയോ അഭിഷേകിനെയോ മാറ്റാവുന്നതാണ്. ഒരു മത്സരത്തില്‍ അഭിഷേകിനെയും അടുത്ത മത്സരത്തില്‍ സഞ്ജുവിനെയും മാറ്റിനിര്‍ത്തി വൈഭവിനെ കളിപ്പിക്കാം. ഭാവിയിലെ ഐസിസി ടൂര്‍ണമെന്റുകള്‍ മുന്നില്‍ കണ്ട് ബെഞ്ച് കരുത്ത് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യയ്ക്ക് യുവപ്രതിഭകളെ അന്താരാഷ്ട്ര തലത്തില്‍ നേരത്തെ പരീക്ഷിക്കുന്നത് ഗുണം ചെയ്യും.
വൈഭവിന്റെ സെലക്ഷന് ഒരു തരത്തിലും അത്ഭുതമല്ല. അത് അവന് അര്‍ഹിച്ചിരുന്നു. വമ്പന്‍ താരങ്ങള്‍ അണിനിരന്ന ഐപിഎല്ലില്‍ സമ്മര്‍ദ്ദഘട്ടങ്ങളിലെല്ലാം വൈഭവ് മികവ് തെളിയിച്ചതോടെ സെലക്ടര്‍മാര്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ലാതെയായി. അവന് അടിച്ചുകൂട്ടിയ റണ്‍സ് നോക്കു. എങ്ങനെയാണ് അവനെ ഒഴിവാക്കാനാവുക. അതാണ് സെലക്ടര്‍മാര്‍ അവനെ തിരെഞ്ഞെടുത്തത്. ഗവാസ്കര്‍ വ്യക്തമാക്കി.