1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Angel Di maria names 3 teams to watch for 2026 FIFA Worldcup

ലോകകപ്പ് ആര് നേടും, സാധ്യത 3 ടീമുകൾക്കെന്ന് എയ്ഞ്ചൽ ഡി മരിയ, ലിസ്റ്റിൽ അർജൻ്റീനയില്ല!

Angel Di Maria, FIFA Worldcup, Argentina, Spain, Portugal,Spain
ഫിഫ ലോകകപ്പ് കിരീടം നേടാന്‍ സാധ്യതയുള്ള ടീമുകളെ പ്രവചിച്ച് അര്‍ജന്റീനയുടെ ഇതിഹാസതാരമായ എയ്ഞ്ചല്‍ ഡി മരിയ. കഴിഞ്ഞ ലോകകപ്പോടെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച താരം ബാലന്‍ ഡി ഓര്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇത്തവണത്തെ ലോകകപ്പ് സാധ്യതകളെ പറ്റി മനസ്സ് തുറന്നത്. ഇത്തവണ ലോകകിരീടത്തിനായുള്ള മത്സരം 3 ടീമുകള്‍ തമ്മിലാകുമെന്ന് ഡി മരിയ പറയുന്നു.
 
ഫ്രാന്‍സ്, പോര്‍ച്ചുഗല്‍,സ്‌പെയ്ന്‍ എന്നീ ടീമുകള്‍ക്കാണ് ലോകകപ്പ് സാധ്യതയെന്നാണ് ഡി മരിയ പറയുന്നത്. തുടര്‍ച്ചയായി ഉയര്‍ന്ന നിലവാര്‍ത്തില്‍ കളിക്കുന്ന താരങ്ങളെ സൃഷ്ടിക്കാന്‍ സ്‌പെയിനിനാകുന്നുണ്ട്. ഇത്തവണയും കിരീടപോരാട്ടത്തില്‍ അവര്‍ മുന്നിലാണ്. മികച്ച ഫോമിലുള്ള സ്‌പെയ്ന്‍ അത്ഭുതങ്ങള്‍ കാഴ്ചവെയ്ക്കാന്‍ കെല്‍പ്പുള്ളവരാണ്. എങ്കിലും പരിക്കേറ്റ കളിക്കാര്‍ എങ്ങനെ തിരിച്ചെത്തുന്നു എന്നത് നിര്‍ണായകമാകും. പോര്‍ച്ചുഗലിലാണെങ്കില്‍ വിറ്റിഞ്ഞ, ജോവോ നെവിസ്, ബ്രൂണോ ഫെര്‍ണാണ്ടസ് തുടങ്ങി ഒരുപിടി താരങ്ങളുണ്ട്. ഡി മരിയ പറഞ്ഞു.
 
 അതേസമയം അര്‍ജന്റീന മികവ് കാണിക്കുമെന്നും ഡി മരിയ പറയുന്നു. പുതിയ തലമുറയിലെ യുവതാരങ്ങള്‍ നിലവിലെ സീനിയര്‍ താരങ്ങള്‍ക്ക് ഊര്‍ജം നല്‍കുമെന്ന് കരുതുന്നു.ടീമില്‍ സ്ഥാനം നേടാനുള്ള യുവതാരങ്ങളുടെ കഠിനാദ്ധ്വാനം ടീമിന് ഗുണം ചെയ്യും.സ്‌കലോണി എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. ടീമില്‍ സ്ഥാനം ഉറപ്പുള്ള ഒരേ ഒരു താരം മെസ്സി മാത്രമാണ് എന്നതാണത്. സ്‌കലോണി അത് വെറുതെ പറയുകയല്ല. പ്രവര്‍ത്തിയിലൂടെയും കാണിച്ചു തന്നിട്ടുണ്ടെന്നും ടീമിലെ സ്ഥാനം സുരക്ഷിതമല്ലെന്ന ബോധം 100 ശതമാനം നല്‍കാന്‍ കളിക്കാരെ നിര്‍ബന്ധിക്കുന്നുണ്ടെന്നും ഡി മരിയ പറഞ്ഞു.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ശ്രേയസിനെ നായകനായി വേണ്ട; കടുപ്പിച്ച് ഗംഭീർ