1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Argentina fans petitioning FIFA for Final Re Match

ലോകകപ്പ് ഫൈനൽ വീണ്ടും നടക്കുമോ?

ജിസേല സാഞ്ചസ് എന്ന അർജന്റീന ആരാധകനാണ് ഓൺലൈൻ പെറ്റീഷൻ പ്രചരിപ്പിക്കുന്നത്

Argentina fans petitioning FIFA for Final Re Match, Argentina vs Spain, Lionel Messi
Lionel Messi

ലോകകപ്പ് ഫൈനൽ കഴിഞ്ഞിട്ട് ഒരാഴ്ചയായിട്ടും ചർച്ചകളും വിവാദങ്ങളും അവസാനിക്കുന്നില്ല. സ്‌പെയിൻ-അർജന്റീന ഫൈനൽ വീണ്ടും നടത്തണമെന്ന ആവശ്യമാണ് ഇപ്പോൾ ഫിഫയ്ക്ക് മുന്നിൽ എത്തിയിരിക്കുന്നത്. 
 
അർജന്റീന ആരാധകർ ഇക്കാര്യം ആവശ്യപ്പെട്ട് ഫിഫയ്ക്ക് കത്തയച്ചിട്ടുണ്ട്. ഓൺലൈൻ വഴിയാണ് ഏതാണ്ട് 60,000 പേർ ഒപ്പിട്ട കത്ത് ഫിഫയ്ക്ക് മുന്നിൽ എത്തിയിരിക്കുന്നത്. 
 
ജിസേല സാഞ്ചസ് എന്ന അർജന്റീന ആരാധകനാണ് ഓൺലൈൻ പെറ്റീഷൻ പ്രചരിപ്പിക്കുന്നത്. മോശം റഫറി തീരുമാനങ്ങൾ കാരണമാണ് അർജന്റീന തോറ്റതെന്നും ഇതിൽ ദുരൂഹതയുണ്ടെന്നുമാണ് പെറ്റീഷനിൽ. 
 
പ്രധാന റഫറി സ്ലാവ്‌കോ വിൻസിസ് സ്‌പെയിന് അനുകൂലമായാണ് മിക്ക തീരുമാനങ്ങളും എടുത്തത്. അർജന്റീനയ്ക്ക് എതിരായിരുന്നു റഫറിമാർ. ഇതിൽ ദുരൂഹതയുണ്ട്. അതിനാൽ ഫിഫ വീണ്ടും ലോകകപ്പ് ഫൈനൽ നടത്തണമെന്നാണ് ആവശ്യം. 
 
അടുത്ത ലേഖനം
Zimbabwe vs India, 2nd T20I: ഇന്ത്യ vs സിംബാബ്വെ രണ്ടാം ടി20 ഇന്ന്