1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. South Africa in World Cup Knock out

ചരിത്രം രചിച്ച് ദക്ഷിണാഫ്രിക്ക; ആദ്യമായി ലോകകപ്പ് നോക്ക്ഔട്ടിൽ

മത്സരത്തിന്റെ 63-ാം മിനിറ്റിൽ തപേലോ മസേകയാണ് ദക്ഷിണാഫ്രിക്കയുടെ വിജയഗോൾ നേടിയത്

South Africa Football Team, FIFA World Cup, South Africa vs South Corea
ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി നോക്ക്ഔട്ട് സ്റ്റേജിലേക്ക് കടന്ന് ദക്ഷിണാഫ്രിക്ക. എ ഗ്രൂപ്പിലെ മൂന്നാം മത്സരത്തിൽ ദക്ഷിണ കൊറിയയെ എതിരില്ലാത്ത ഒരു ഗോളിനു തോൽപ്പിച്ചാണ് ദക്ഷിണാഫ്രിക്കയുടെ അട്ടിമറി. 
 
മത്സരത്തിന്റെ 63-ാം മിനിറ്റിൽ തപേലോ മസേകയാണ് ദക്ഷിണാഫ്രിക്കയുടെ വിജയഗോൾ നേടിയത്. പോയിന്റ് ടേബിളിൽ ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തെത്തി. ദക്ഷിണ കൊറിയ ഈ തോൽവിയോടെ മൂന്നാം സ്ഥാനത്താകുകയും നോക്ക്ഔട്ട് പ്രതീക്ഷകൾ തുലാസിലാകുകയും ചെയ്തു. 
 
സെപാങ് മൊറേബിയുടെ അസിസ്റ്റിൽ നിന്നാണ് തപേലോ ഗോൾ നേടുന്നത്. 
 
മറുവശത്ത് ദക്ഷിണ കൊറിയയ്ക്ക് ഇനി നോക്ക്ഔട്ട് പ്രവേശനം സാധ്യമാകണമെങ്കിൽ ഗ്രൂപ്പ് മത്സരങ്ങൾ പൂർത്തിയാകും വരെ കാത്തിരിക്കണം. മികച്ച എട്ട് മൂന്നാം സ്ഥാനക്കാർക്കും നോക്കൗട്ടിൽ കടക്കാൻ സാധ്യതയുള്ളതിനാൽ ദക്ഷിണ കൊറിയയ്ക്ക് ഇനിയും പ്രതീക്ഷയുണ്ട്.
അടുത്ത ലേഖനം
സീനിയർ താരങ്ങൾക്കൊപ്പം താമസിക്കാനാവില്ല, വൈഭവിന് പ്രത്യേക സൗകര്യങ്ങൾ, കാരണം ഐസിസിയല്ല, കർശനമായ യുകെ നിയമങ്ങൾ