1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Vaibhav's Oppurtunity should not come at the cost of a player performing Sitanshu kotak

Vaibhav Suryavanshi : വൈഭവിനായി മാത്രം ഫോമിലുള്ള കളിക്കാരെ പുറത്തിരുത്താനാകില്ല, നിലപാട് വ്യക്തമാക്കി ഇന്ത്യൻ ബാറ്റിംഗ് കോച്ച് സീതാൻഷു കോട്ടക്

Vaibhav Suryavanshi Debut
അയര്‍ലന്‍ഡിനെതിരായ ടി20 സീരീസിന് തുടക്കം കുറിക്കുമ്പോള്‍ ക്രിക്കറ്റ് ആരാധകരെല്ലാം ഉറ്റുനോക്കുന്നത് 15കാരനായ വൈഭവ് സൂര്യവംശി ഇന്ത്യയുടെ സീനിയര്‍ ടീമില്‍ അരങ്ങേറുമോ എന്നതാണ്. ഇക്കഴിഞ്ഞ ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായ താരം തുടര്‍ച്ചയായി വമ്പന്‍ പ്രകടനങ്ങള്‍ നടത്തിയാണ് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചത്. വൈഭവിന്റെ അരങ്ങേറ്റത്തിനായി കാത്തിരിക്കുന്ന കോടിക്കണക്കിന് ആരാധകരുണ്ടെങ്കിലും അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ വൈഭവ് അരങ്ങേറ്റം നടത്തിയേക്കില്ല എന്ന സൂചന നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകനായ സീതാന്‍ഷു കോട്ടക്.
 
അയര്‍ലന്‍ഡിനെതിരായ ട്വന്റി-20 പരമ്പരയ്ക്ക് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കോച്ച് തന്റെ ശക്തമായ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ആഭ്യന്തര സീസണിലും ഇന്ത്യ എ ടീമിനായും തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുത്ത വൈഭവ് സൂര്യവംശി അയര്‍ലന്‍ഡിനെതിരെ പാഡ് കെട്ടിയാല്‍, ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് തകരും. എന്നാല്‍ ഈ ചരിത്രനേട്ടത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കോച്ചിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
 
വൈഭവ് അസാധാരണ പ്രതിഭയുള്ള കളിക്കാരനാണ് എന്നതില്‍ യാതൊരു സംശയവുമില്ല. അവന്റെ ഭാവി സുരക്ഷിതമാണ്. എന്നാല്‍ നിലവില്‍ ഇന്ത്യന്‍ ടീമില്‍ ഒപ്പമുള്ള മറ്റ് യുവതാരങ്ങള്‍ മികച്ച ഫോമിലാണ് കളിക്കുന്നത്. സ്ഥിരതയോടെ റണ്‍സ് അടിക്കുന്ന ഒരു കളിക്കാരനെ ഫോമില്ലായ്മയുടെ പേരിലല്ലാതെ, മറ്റൊരു താരത്തിന് അരങ്ങേറ്റത്തിന് അവസരം നല്‍കാന്‍ വേണ്ടി മാത്രം ടീമില്‍ നിന്ന് മാറ്റുന്നത് കായിക നീതിയല്ല. അത് ടീമിന്റെ ആത്മവിശ്വാസത്തെ ബാധിക്കും.'
 
ഇതോടെ ടീമിന്റെ കോമ്പിനേഷന്‍ അനുസരിച്ച് അനുയോജ്യമായ സമയത്ത് മാത്രമേ 15-കാരനായ ബിഹാര്‍ സ്വദേശിക്ക് ഇന്ത്യന്‍ കുപ്പായത്തില്‍ അവസരം ലഭിക്കൂ എന്ന വ്യക്തമായ സൂചനയാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് നല്‍കുന്നത്. അങ്ങനെയെങ്കില്‍ അയര്‍ലന്‍ഡിനെതിരെ സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ ഓപ്പണിംഗ് ജോഡി തന്നെയാകും തുടരുക. ALSO READ: Vaibhav Sooryavanshi: ചേട്ടൻമാർക്കൊപ്പം പറ്റില്ല, വൈഭവ് സൂര്യവൻശിക്കു മാത്രമായി ഒരു മുറി; കാരണം ഇതാണ്
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Women's T20 Worldcup : ചരിത്രം കുറിച്ച് എൻ ശ്രീ ചരണി, ബംഗ്ലാദേശിനെ തകർത്ത് സെമിസാധ്യതകൾ സജീവമാക്കി ഇന്ത്യൻ വനിതകൾ