1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India beat Zimbabwe in 2nd T20

India vs Zimbabwe, 2nd T20I: വെടിക്കെട്ടുമായി ഇഷാനും തിലകും; രണ്ടാം ടി20 മത്സരത്തിലും ഇന്ത്യക്ക് ജയം

ഇന്ത്യക്കായി ഇഷാൻ കിഷൻ 44 പന്തിൽ ഒൻപത് ഫോറും രണ്ട് സിക്‌സും സഹിതം 81 റൺസുമായി ടോപ് സ്‌കോററായി

India vs Zimbabwe
India vs Zimbabwe

India vs Zimbabwe, 2nd T20I: സിംബാബ്വെയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലും ഇന്ത്യക്ക് ജയം. 90 റൺസിനാണ് ഇന്ത്യ ആതിഥേയരെ കീഴടക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 219 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ സിംബാബ്വെ 129 ന് ഓൾഔട്ട്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യക്ക് സ്വന്തം.
 
ഇന്ത്യക്കായി ഇഷാൻ കിഷൻ 44 പന്തിൽ ഒൻപത് ഫോറും രണ്ട് സിക്‌സും സഹിതം 81 റൺസുമായി ടോപ് സ്‌കോററായി. തിലക് വർമ 29 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം 60 റൺസുമായി പുറത്താകാതെ നിന്നു. നായകൻ ശ്രേയസ് അയ്യർ 20 പന്തിൽ 25 റൺസെടുത്തു. 
 
സിംബാബ്വെയ്ക്കായി ബ്രിയാൻ ബെന്നെറ്റ് 19 പന്തിൽ 32 റൺസെടുത്തു. മറുമാനി 19 പന്തിൽ 24 റൺസുമായി തിളങ്ങി. ഇന്ത്യക്കായി അഭിഷേക് ശർമ 2.5 ഓവറിൽ 17 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. യാഷ് താക്കൂറിനും പ്രിൻസ് യാദവിനും രണ്ട് വീതം വിക്കറ്റുകൾ. രവി ബിഷ്‌ണോയ്, ശിവം ദുബെ, തിലക് വർമ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. 
അടുത്ത ലേഖനം
ലോകകപ്പ് ഫൈനൽ വീണ്ടും നടക്കുമോ?