ബ്രസീലിന്റെ ആദ്യ കളിയിൽ നെയ്മർ ഇറങ്ങിയേക്കില്ല
ലോകകപ്പിൽ ജൂൺ 13 നു മൊറോക്കോയ്‌ക്കെതിരെയാണ് ബ്രസീലിന്റെ ആദ്യമത്സരം
പരുക്കിൽ നിന്ന് പൂർണ മുക്തി നേടാത്ത ബ്രസീൽ താരം നെയ്മർ ലോകകപ്പിലെ ആദ്യ മത്സരം കളിച്ചേക്കില്ല. ന്യൂജേഴ്‌സിയിലുള്ള ബ്രസീലിന്റെ പരിശീലന ക്യാംപിലാണ് താരം ഇപ്പോൾ ഉള്ളത്.
ലോകകപ്പിൽ ജൂൺ 13 നു മൊറോക്കോയ്‌ക്കെതിരെയാണ് ബ്രസീലിന്റെ ആദ്യമത്സരം. മൊറോക്കോയ്‌ക്കെതിരെ നെയ്മറിനു ഇറങ്ങാൻ സാധിക്കില്ലെന്നാണ് ടീമുമായി അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നെയ്മറിനു ആദ്യ മത്സരത്തിൽ കളിക്കാൻ സാധിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് മുഖ്യപരിശീലകൻ കാർലോ ആഞ്ചലോട്ടി. ആദ്യ മത്സരം കളിച്ചില്ലെങ്കിൽ തന്നെ രണ്ടാം മത്സരത്തിൽ ഉറപ്പായും നെയ്മർ ഇറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ലോകകപ്പിനു മുന്നോടിയായി ഈജിപ്തിനെതിരെയുള്ള അവസാന സൗഹൃദ മത്സരത്തിനു നാളെ ബ്രസീൽ ഇറങ്ങും. സൗഹൃദ മത്സരത്തിൽ നെയ്മർ കളിക്കില്ലെന്ന് ഇതോടെ ഉറപ്പായി.