ബ്രസീലിന് നിരാശ, നെയ്മർക്ക് വീണ്ടും പരിക്ക്, രണ്ടാഴ്ചത്തെ വിശ്രമം: ലോകകപ്പിലെ ആദ്യ മത്സരങ്ങൾ നഷ്ടമാകും
ബ്രസീല്‍ ടീം ഡോക്ടര്‍ നല്‍കുന്ന വിവരപ്രകാരം ലോകകപ്പിലെ ആദ്യ മത്സരം നെയ്മര്‍ക്ക് നഷ്ടമാകും.
ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ബ്രസീലിന് തിരിച്ചടിയായി സൂപ്പര്‍ താരം നെയ്മറിന്റെ പരിക്ക്. ഇതോടെ ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ നെയ്മര്‍ കളിക്കുന്ന കാര്യം സംശയത്തിലായി. കാലിലെ പേശിക്കേറ്റ പരിക്കാണ് താരത്തിന് തിരിച്ചടീയായത്. ബ്രസീല്‍ ടീം ഡോക്ടര്‍ നല്‍കുന്ന വിവരപ്രകാരം ലോകകപ്പിലെ ആദ്യ മത്സരം നെയ്മര്‍ക്ക് നഷ്ടമാകും.
എംആര്‍ഐ സ്‌കാനിങ്ങില്‍ നെയ്മര്‍ക്ക് ഗ്രേഡ് 2 മസില്‍ ഇഞ്ചുറി ഉള്ളതായാണ് കണ്ടെത്തിയത്. ഈ പരിക്ക് ഭേദമാകാന്‍ 2 മുതല്‍ 3 ആഴ്ച വരെ ചികിത്സയാണ് ആവശ്യമുള്ളത്. ഇതോടെ പനാമ, ഈജിപ്ത് എന്നിവര്‍ക്കെതിരായ സൗഹൃദമത്സരങ്ങളും ജൂണ്‍ 13ന് മൊറോക്കോയ്‌ക്കെതിരായ മത്സരവും നെയ്മര്‍ക്ക് നഷ്ടമാകും. 34കാരനായ നെയ്മര്‍ നിലവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.