1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. PSG vs Arsenal 2026 champions league final results

UCL Final PSG : ഗബ്രിയേലിനും എസെയ്ക്കും പിഴച്ചു, ചാമ്പ്യൻസ് ലീഗ് ഫൈനൽ ഷൂട്ടൗട്ടിൽ തകർന്ന് ഗണ്ണേഴ്സ്, ചാമ്പ്യൻസ് ലീഗ് കിരീടം നിലനിർത്തി പി എസ് ജി

ആഴ്‌സണലിനെതിരായ മത്സരത്തില്‍ നിശ്ചിത സമയത്ത് 1-1ന് സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്.

PSG vs Arsenal, 2026 UCL FInals, Champions League finals, Penalty shootout
തുടര്‍ച്ചയായ രണ്ടാം തവണയും ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിട്ട് ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി. ആഴ്‌സണലിനെതിരായ മത്സരത്തില്‍ നിശ്ചിത സമയത്ത് 1-1ന് സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3നാണ് ആഴ്‌സണലിനെ പിഎസ്ജി മറികടന്നത്. പിഎസ്ജിക്കായി ഗോണ്‍സാലോ റാമോസ്, ഡെസീറെ ഡുവെ, അഷ്‌റഫ് ഹക്കീമി, ലൂക്കാസ് ബെറാള്‍ഡോ എന്നിവര്‍ കിക്ക് ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ നൂനോ മെന്‍ഡസിന്റെ ഷോട്ട് ആഴ്‌സണല്‍ ഗോള്‍കീപ്പര്‍ ഡേവിഡ് റായ തട്ടിയകറ്റി.
 
ആഴ്‌സണലിനായി വിക്ടര്‍ യോക്കെരെഷ്, ഡെക്ലാന്‍ റൈസ്, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ എബരെച്ചി എസെയും ഗബ്രിയാല്‍ മഗാല്യൂന്‍സും അവസരങ്ങള്‍ പാഴാക്കി. 22 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുത്തമിട്ട ആഴ്‌സണല്‍ വലിയ ആത്മവിശ്വാസത്തിലാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിച്ചത്. 2006ല്‍ മുന്‍പ് ഫൈനലില്‍ വന്നപ്പോള്‍ ബാഴ്‌സലോണയ്‌ക്കെതിരെ ആഴ്‌സണല്‍ പരാജയപ്പെട്ടിരുന്നു. നിശ്ചിത സമയത്ത് കായ് ഹെവര്‍ട്‌സും ഉസ്മാന്‍ ഡെംബലെയുമാണ് ആഴ്‌സണല്‍, പിഎസ്ജി ടീമുകള്‍ക്കായി ഗോളുകള്‍ നേടിയത്.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
IPL Finals 2026 GT vs RCB : ഐപിഎല്ലിൽ രണ്ടാം കിരീടം തേടി ഗുജറാത്തും ആർസിബിയും, ചാമ്പ്യന്മാർ ആര്, ഇന്നറിയാം