1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Ivory Coast Stun France With Dramatic Comeback Win Ahead of 2026 World Cup

എന്ത് എംബാപ്പെ, എന്ത് ഒലീസെ.. ഫ്രാൻസിനെ തോൽപ്പിച്ച് ഐവറി കോസ്റ്റ്, ലോകകപ്പിന് മുൻപായി വമ്പൻ തിരിച്ചടി

ഫ്രാന്‍സിനെതിരായ ഐവറി കോസ്റ്റിന്റെ ആദ്യ ജയമെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.

Ivory Coast vs France, France football team, Ivory Coast football, Amad Diallo goal, Guéla Doué, Rayan Cherki, Kylian Mbappé, Désiré Doué
2026 ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ലോക ഫുട്‌ബോളിലെ ശക്തരായ ഫ്രാന്‍സിനെ അട്ടിമറിച്ച് ഐവറി കോസ്റ്റ്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ ആഫ്രിക്കന്‍ ടീം 2-1ന് ഫ്രാന്‍സിനെ കീഴടക്കി ചരിത്ര വിജയം സ്വന്തമാക്കിയത്. ഫ്രാന്‍സിനെതിരായ ഐവറി കോസ്റ്റിന്റെ ആദ്യ ജയമെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. 
 
ആദ്യ പകുതിയില്‍ പൂര്‍ണ ആധിപത്യം പുലര്‍ത്തിയത് ഫ്രാന്‍സായിരുന്നു. തുടര്‍ച്ചയായ മുന്നേറ്റങ്ങളിലൂടെ കിലിയന്‍ എംബാപ്പെയും മൈക്കല്‍ ഒലീസെയും റയാന്‍ ചെര്‍ക്കിയും  ഐവറി കോസ്റ്റിനെ വിറപ്പിച്ചു. ആദ്യപകുതിയില്‍ റയാന്‍ ചെര്‍ക്കി നേടിയ ഗോളോടെ ഫ്രാന്‍സ് ലീഡെടുക്കുകയും ചെയ്തു. എന്നാല്‍ രണ്ടാം പകുതിയില്‍ കളിയാകെ മാറി. 53-ാം മിനിറ്റില്‍ ഗ്യൂല ഡ്യുവയിലൂടെ സമനിലനേടിയ ഐവറി കോസ്റ്റ് അമാദ് ഡിയാലോയിലൂടെ 84-ാം മിനിറ്റില്‍ വിജയഗോളും കണ്ടെത്തി.
 
മത്സരത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം ഐവറി കോസ്റ്റിനായി തിളങ്ങിയ ഗ്യൂല ഡുവേയുടെ സഹോദരനായ ഡിസേര്‍ ഡുവേ ഫ്രഞ്ച് ബെഞ്ചിലുണ്ടായിരുന്നു എന്നതാണ്. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ ഫ്രാന്‍സ് ഇത്തവണ സൂപ്പര്‍ താരങ്ങളുടെ നിരയുമായാണ് ഇറങ്ങുന്നത്. ഡെംബലെയും ഒലീസെയും എംബാപ്പയുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന മുന്നേറ്റനിരയാണ് ഫ്രാന്‍സിന്റെ കരുത്ത്. എന്നാല്‍ ലോകകപ്പിന് തൊട്ടുമുന്‍പായുള്ള പരാജയം ഫ്രാന്‍സിനെ ഞെട്ടിച്ചിരിക്കുകയാണ്.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക