1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Rajinikanth Autobiography Soundarya rajinikanth

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

Rajinikanth
ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരം രജനികാന്ത് തന്റെ ആത്മകഥയുടെ പണിപ്പുരയിലെന്ന് സ്ഥിരീകരിച്ച് മകള്‍ സൗന്ദര്യ രജനീകാന്ത്. തന്റെ പുതിയ സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് സൗന്ദര്യ ഈ സുപ്രധാന വിവരം പങ്കുവെച്ചത്. കഠിനാധ്വാനം കൊണ്ട് സ്വന്തം വഴിവെട്ടിയയാള്‍ എന്നാണ് സൗന്ദര്യ തന്റെ പിതാവായ രജനീകാന്തിനെ വിശേഷിപ്പിച്ചത്.
 
 ബംഗളൂരുവിലെ ബസ് കണ്ടക്ടറായിരുന്ന കാലം മുതല്‍ കോളിവുഡിലെ സൂപ്പര്‍സ്റ്റാറായി വളര്‍ന്നതുവരെയുള്ള താരത്തിന്റെ ജീവിതയാത്ര പുസ്തകത്തിലുണ്ടാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. കൂടാതെ താരത്തിന്റെ കരിയറിലെ അധികമാരും അറിയാത്ത ഘട്ടങ്ങളെ പറ്റിയും പുസ്തകത്തില്‍ വിവരങ്ങളുണ്ടാകുമെന്ന് സൗന്ദര്യ സൂചിപ്പിച്ചു. രജനിയുടെ ജീവിതത്തെയും അഭിനയത്തെയും കുറിച്ചുള്ള സമഗ്രമായ വിവരണമായിരിക്കും പുസ്തകമെന്ന് സൗന്ദര്യ പറഞ്ഞു. പുസ്തകം പുറത്തിറങ്ങിയാല്‍ അത് ലോകമെമ്പാടും ചര്‍ച്ചയാകുമെന്നും സൗന്ദര്യ കൂട്ടിച്ചേര്‍ത്തു.
അടുത്ത ലേഖനം
അടിവസ്ത്രങ്ങൾ ധരിക്കാൻ തന്നു, ശരീരം കാണണമെന്ന് ഫോട്ടോഗ്രാഫർ പറഞ്ഞു, ദുരനുഭവം പങ്കുവെച്ച് നടി ഐശ്വര്യ രാജേഷ്