1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Khalid rahman will not direct mammootty starrer for cubes

ക്യൂബ്സ് ചിത്രത്തിൽ നിന്ന് ഖാലിദ് റഹ്മാൻ പുറത്തേക്ക്?, പുതിയ സംവിധായകനെത്തുമോ?

Mammootty, Khalid Rahman, Cubes entertainments
മലയാള സിനിമാ ലോകം ഏറെ ആവേശത്തോടെ കാത്തിരുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി - ഖാലിദ് റഹ്‌മാന്‍ ചിത്രം പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സ് നിര്‍മ്മിക്കാനിരുന്ന  ബിഗ് ബജറ്റ് പ്രൊജക്റ്റില്‍ നിന്ന് സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍ പിന്മാറിയെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. 'ഉണ്ട'യ്ക്ക് ശേഷം മമ്മൂട്ടിയും ഖാലിദും ക്യൂബ്‌സ് ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുന്നു എന്ന ഔദ്യോഗിക പ്രഖ്യാപനം വലിയ ആവേശത്തോടെയായിരുന്നു ആരാധകര്‍ ഏറ്റെടുത്തിരുന്നത്.
 
 ക്യൂബ്‌സ് എന്റര്‍ടൈന്മെന്റിന്റെ പേജില്‍ നിന്നും ഖാലിദ് റഹ്‌മാന്‍ സിനിമയുമായി ബന്ധപ്പെട്ട പോസ്റ്റുകളെല്ലാം നീക്കം ചെയ്തിട്ടുണ്ട്.  പേജ് ഖാലിദിനെ അണ്‍ഫോളോ ചെയ്തതോടെ സിനിമ ഉപേക്ഷിച്ചെന്ന് ആരാധകര്‍ കണക്കുകൂട്ടുകയായിരുന്നു. ഇതിനിടെ ക്യൂബ്‌സ് പങ്കുവെച്ച സ്റ്റോറിയും ആരാധകരുടെ സംശയം ബലപ്പെടുത്തി. എല്ലാവരുടെയും വ്യത്യസ്തങ്ങളായ ഘടികാരങ്ങളാണ്. നിങ്ങളുടെ സമയത്തിനായി കാത്തിരിക്കുക. എന്നാണ് ക്യൂബ്‌സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.
 
 
ഖാലിദ് റഹ്‌മാന്‍ മാറുകയാണെങ്കില്‍ പകരം ആരാകും മമ്മൂട്ടി ചിത്രത്തിന്റെ അമരത്തെത്തുക എന്ന ചോദ്യമാണ് ആരാധകര്‍ ഉന്നയിക്കുന്നത്. 'രാജമാണിക്യം', 'അണ്ണന്‍ തമ്പി' എന്നീ ഇന്‍ഡസ്ട്രി ഹിറ്റുകള്‍ക്ക് ശേഷം മമ്മൂട്ടിക്കൊപ്പം അന്‍വര്‍ റഷീദ് ഒന്നിക്കുമോ എന്നാണ് ആരാധകര്‍ ഉയര്‍ത്തുന്ന ചോദ്യം. ബേസില്‍ ജോസഫിന്റെ പേരും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. അതേസമയം ക്യൂബ്‌സ് ചിത്രം ഉപേക്ഷിച്ചെങ്കിലും ഖാലിദ് റഹ്‌മാനൊപ്പം മമ്മൂട്ടി മറ്റൊരു സിനിമ ചെയ്യുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. മമ്മൂട്ടി കമ്പനിയാകും ഈ ചിത്രം നിര്‍മിക്കുക.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
രാഷ്‌ട്രപതിയുടെ വിരുന്നിലേക്ക് നടൻ ഉണ്ണി മുകുന്ദന് പ്രത്യേക ക്ഷണം