1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Yash Raj films unveils Alpha Teaser with Alia Bhatt as deadly spy

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഒരു വലിയ മിഷന്റെ ഭാഗമായി കൊല്ലാന്‍ വരെ ട്രെയിന്‍ ചെയ്യിക്കപ്പെട്ട പെണ്‍കുട്ടിയായാണ് ആലിയ സിനിമയിലെത്തുന്നത്.

Yash raj films, ALpha Teaser, Bobby Deol, Spy Action Movie, YEF spy universe
യാഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിലെ ഏറ്റവും പുതിയ സിനിമയായ ആല്‍ഫ- ദ ഫസ്റ്റ് കില്ലിന്റെ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ആലിയ ഭട്ട്, ഷര്‍വാരി വാഗും പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയുടെ 2 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തുവന്നത്.  സ്‌പൈ - ആക്ഷന്‍ സിനിമയായി ഒരുങ്ങുന്ന സിനിമയിലെ അച്ഛന്‍- മകള്‍ ബന്ധത്തെ കാണിക്കുന്നതാണ് പുറത്തുവന്ന ടീസര്‍. ബോബി ഡിയോളാണ് സിനിമയില്‍ ആലിയയുടെ അച്ഛനായി എത്തുന്നത്.
 
ഒരു വലിയ മിഷന്റെ ഭാഗമായി കൊല്ലാന്‍ വരെ ട്രെയിന്‍ ചെയ്യിക്കപ്പെട്ട പെണ്‍കുട്ടിയായാണ് ആലിയ സിനിമയിലെത്തുന്നത്. 18 വയസ്സിലെത്തുന്ന ആലിയക്ക് പിറന്നാള്‍ സമ്മാനമായി ആദ്യ മിഷന്‍ നല്‍കുന്ന ബോബി ഡിയോളും ചെറുപ്പം മുതല്‍ ആലിയയെ ഒരു പോരാളിയാക്കി വളര്‍ത്തുന്ന ബോബി ഡിയോളിന്റെയും രംഗങ്ങളാണ് സിനിമയിലുള്ളത്. ബോളിവുഡിലെ പത് ഗ്ലാമര്‍ റോളുകളില്‍ നിന്നും വ്യത്യസ്തമായി കഠിനമായ ആക്ഷന്‍ രംഗങ്ങള്‍ അടങ്ങിയ സിനിമയായാണ് ആല്‍ഫ ഒരുങ്ങുന്നത്.
 
ദ റെയില്‍വേ മാന്‍ എന്ന പ്രേക്ഷകപ്രശംസ നേടിയ സീരീസിലൂടെ ശ്രദ്ധേയനായ ശിവ് റാവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പത്താന്‍, വാര്‍, ടൈഗര്‍ എന്നീ സിനിമകള്‍ക്ക് ശേഷം യഷ് രാജിന്റെ സ്‌പൈ സീരീസിന്റെ ഭാഗമായാണ് ചിത്രം ഒരുങ്ങുന്നത്. സ്‌പൈ സീരിസിലെ ആദ്യ നായിക സ്റ്റാന്‍ഡ് എലോണ്‍ ചിത്രമാണ് ആല്‍ഫ. ജൂലൈ 3നാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
7 വര്‍ഷം മാത്രമാണ് രഘുവരനൊപ്പം ജീവിച്ചത്, അദ്ദേഹത്തിന്റെ പേരില്‍ മാത്രം എന്നെ അടയാളപ്പെടുത്തരുത് : രോഹിണി