അടിവസ്ത്രങ്ങൾ ധരിക്കാൻ തന്നു, ശരീരം കാണണമെന്ന് ഫോട്ടോഗ്രാഫർ പറഞ്ഞു, ദുരനുഭവം പങ്കുവെച്ച് നടി ഐശ്വര്യ രാജേഷ്

Aishwarya rajesh, bad experience,cinema,ഐശ്വര്യ രാജേഷ്, ദുരനുഭവം, സിനിമ
അഭിറാം മനോഹർ| Last Modified വെള്ളി, 30 ജനുവരി 2026 (16:15 IST)
മലയാളത്തിലും തമിഴിലുമായി ശ്രദ്ധേയമായ നിരവധി വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള നടിയാണ് തമിഴ് താരമായ ഐശ്വര്യ രാജേഷ്. നിലവില്‍ സിനിമകളില്‍ സജീവമാണെങ്കിലും കരിയറിന്റെ തുടക്കകാലത്ത് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുകയാണ് താരം.

തന്റെ കരിയറിന്റെ തുടക്കകാലത്ത് ഒരു ഫോട്ടോഷൂട്ടിനിടെ ഉണ്ടായ അനുഭവമാണ് ഐശ്വര്യ പങ്കുവെച്ചത്. ഒരു പ്രമുഖ ഫോട്ടോഗ്രാഫറുടെ സ്റ്റുഡിയോയില്‍ വെച്ചുണ്ടായ പെരുമാറ്റം തന്നെ അസ്വസ്ഥയാക്കിയെന്നും, അത്തരം സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ അന്ന് വ്യക്തമായ ധാരണയില്ലായിരുന്നുവെന്നും താരം പറയുന്നു. ഞാന്‍ വളരെ ചെറുപ്പമായിരുന്നു സഹോദരനൊപ്പമാണ് ഞാന്‍ പോയത്. സഹോദരനെ ഫോട്ടോഗ്രാഫര്‍ പുറത്തിരുത്തി. എന്നെ അകത്തേക്ക് വിളിപ്പിച്ച് ലിംഗെറി(Lingerie)ധരിക്കാന്‍ തന്നു. എന്നിട്ട് എന്റെ ശരീരം കാണണമെന്ന് പറഞ്ഞു. ഐശ്വര്യ രാജേഷ് പറയുന്നു.

ആ പ്രായത്തില്‍ എങ്ങനെ വര്‍ക്ക് ചെയ്യുന്നുവെന്നതിനെ പറ്റി വലിയ അറിവില്ലായിരുന്നു. എങ്കിലും എനിക്കെന്തോ സംശയം തോന്നി. എനിക്ക് സഹോദരനോട് ചോദിക്കണമെന്ന് ഞാന്‍ പറഞ്ഞു. മുറിയില്‍ നിന്ന് പുറത്തുപോയി. എത്ര പെണ്‍കുട്ടികളോട് അയാള്‍ അങ്ങനെ ചെയ്തിട്ടുണ്ടാകും. ഈ സംഭവം സഹോദരനോട് പറഞ്ഞില്ലെന്നും ഐശ്വര്യ രാജേഷ് പറയുന്നു. ഒരിക്കല്‍ ഒരു സംവിധായകന്‍ തന്നോട് അപമര്യാദയായി പെരുമാറിയതായും ഐശ്വര്യ രാജേഷ് പറഞ്ഞു. എന്നാല്‍ ഫോട്ടോഗ്രാഫറുടെയും സംവിധായകന്റെയും പേര് വെളിപ്പെടുത്താല്‍ ഐശ്വര്യ രാജേഷ് തയ്യാറായില്ല




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :