1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Looking Forward Asif Ali express his excitement with TikiTaka

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

Asif Ali
മലയാളി സിനിമാപ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് ആസിഫ് അലി സിനിമയായ ടിക്കി ടാക്കയ്ക്കായി കാത്തിരിക്കുന്നത്. ആക്ഷനാല്‍ സമ്പന്നമാണെന്ന് മാത്രമല്ല തന്റെ കെജിഎഫ് ആയിരിക്കും ടിക്കിടാക്കയെന്ന ആസിഫ് അലിയുടെ തുറന്നുപറയലും ഒപ്പം വി എസ് രോഹിത്- ആസിഫ് അലി കൂട്ടുക്കെട്ടിലുള്ള വിശ്വാസവും സിനിമയ്ക്ക് വലിയ ഹൈപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ സിനിമാജീവിതത്തില്‍ ടിക്കിടാക്കയ്ക്കായാണ് ഏറെ കഷ്ടപ്പെട്ടതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ആസിഫ് അലി.
 
 നസ്ലിന്‍, ലുക്മാന്‍ എന്നിവരാണ് സിനിമയില്‍ മറ്റ് മുഖ്യവേഷങ്ങളിലെത്തുന്നത്. നായികയായി വാമിഖ ഗബ്ബിയാണ് എത്തുന്നത്. ഓണ്‍ലൈന്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് തന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ പണിയെടുത്തത് ടിക്കിടാക്കയ്ക്ക് വേണ്ടിയാണെന്ന് ആസിഫ് വ്യക്തമാക്കിയത്.  പൂര്‍ണ്ണമായും തിയേറ്ററുകളില്‍ നിന്ന് ആസ്വദിക്കാനാവുമ്മ മുഴുനീള ആക്ഷന്‍ ചിത്രമായിരിക്കും ടിക്കിടാക്കയെന്നും ആസിഫ് അലി പറയുന്നു. 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്