ഒടിയന് ശേഷം ഇതാദ്യം, താടി വടിച്ച് മോഹൻലാൽ, തരുൺമൂർത്തി ചിത്രത്തിൽ പോലീസ് വേഷം

Mohanlal,New Look,Tharunmoorthy,L 366, Cinema News,മോഹൻലാൽ, തരുൺമൂർത്തി, എൽ 366, സിനിമാവാർത്ത
അഭിറാം മനോഹർ| Last Modified വെള്ളി, 23 ജനുവരി 2026 (14:09 IST)
എല്‍ 366നായി താടിയെടുത്ത് മോഹന്‍ലാല്‍. തുടരും എന്ന സിനിമയ്ക്ക് ശേഷം തരുണ്‍മൂര്‍ത്തിയും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയില്‍ പോലീസ് വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. സിനിമയ്ക്കായി താടി പൂര്‍ണ്ണമായും കളഞ്ഞ് കട്ടി മീശ വെച്ചുള്ളതാണ് പുതിയ ലുക്ക്.നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാല്‍ താടിവടിച്ച് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്.


മീര ജാസ്മിനാണ് ചിത്രത്തിലെ നായിക. രതീഷ് രവിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് ജേക്‌സ് ബിജോയ് ആണ്. ഷാജികുമാര്‍ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. വിഷ്ണു ഗോവിന്ദ് ശബ്ദ സംവിധാനം, മഷര്‍ ഹംസ വസ്ത്രാലങ്കാരം, ഗോകുല്‍ ദാസ് പ്രൊഡക്ഷന്‍ ഡിസൈനിംഗ് എന്നീ ചുമതലകള്‍ വഹിക്കുന്നു. ബിനു പപ്പു കോ-ഡയറക്ടറായും സുധര്‍മ്മന്‍ വള്ളിക്കുന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളറായും പ്രവര്‍ത്തിക്കുന്നു.ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് ഈ ചിത്രം നിര്‍മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :