മമ്മൂട്ടി- അടൂർ ചിത്രം: പദയാത്രയുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

Mammootty, Adoor Gopalakrishnan, Padayatra movie,cinema news,മമ്മൂട്ടി, അടൂർ ഗോപാലകൃഷ്ണൻ, പദയാത്ര, സിനിമാവാർത്ത
അഭിറാം മനോഹർ| Last Modified വെള്ളി, 23 ജനുവരി 2026 (12:10 IST)
3 പതിറ്റാണ്ടിന് ശേഷം അടൂര്‍ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്ന പുതിയ സിനിമയായ പദയാത്രയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. സിനിമയുടെ പൂജ കര്‍മ്മവും ഇന്ന് നടന്നു. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്,ഗ്രേസ് ആന്റണി തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തും.

അടൂര്‍ ഗോപാലകൃഷ്ണനാണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവയൊരുക്കിയിരിക്കുന്നത്. 1993ല്‍ പുറത്തിറങ്ങിയ വിധേയനിലാണ് മമ്മൂട്ടിയും അടൂരും അവസാനമായി ഒന്നിച്ചത്. അടൂര്‍- മമ്മൂട്ടി കൂട്ടുക്കെട്ടില്‍ കലാപരമായ നിലവാരമുള്ള സിനിമയാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

അനന്തരം (1987), മതിലുകള്‍(1990), വിധേയന്‍ (1993) എന്നീ സിനിമകളിലാണ് ഇതിന് മുന്‍പ് അടൂരും മമ്മൂട്ടിയും ഒന്നിച്ചത്. വിധേയനിലെയും മതിലുകളിലെയും പ്രകടനങ്ങള്‍ക്ക് മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. കളങ്കാവലാണ് മമ്മൂട്ടിയുടേതായി അവസാനം തിയേറ്ററുകളിലെത്തിയ സിനിമ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചത്താ പച്ച എന്ന സിനിമയില്‍ അതിഥി വേഷത്തിലും മമ്മൂട്ടി എത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :