മനുഷ്യർ എപ്പോഴും മാറികൊണ്ടിരിക്കും, ഐറ്റം ഡാൻസിൽ നിലപാടിൽ മാറ്റം വരുത്തിയോ?, മറുപടി നൽകി രജിഷ

Rajisha vijayan, Rajisha vijayan bold look, Masthishka maranam, Motion Poster,രജിഷ വിജയൻ, രജിഷ വിജയൻ ബോൾഡ് ലുക്ക്, മസ്തിഷ്ക മരണം, മോഷൻ പോസ്റ്റർ
അഭിറാം മനോഹർ| Last Modified ചൊവ്വ, 27 ജനുവരി 2026 (13:58 IST)
കൃഷാന്ദ് സംവിധാനം ചെയ്യുന്ന 'മസ്തിഷ്‌ക മരണം; സൈമണ്‍സ് മെമ്മറീസ്' എന്ന ചിത്രത്തിലെ 'കോമള താമര' എന്ന ഗാനരംഗത്തിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരണവുമായി നടി രജിഷ വിജയന്‍. കൃഷാന്ദ് ഒരുക്കുന്ന സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രം 'മസ്തിഷ്‌ക മരണ'ത്തിലെ 'കോമള താമര' എന്ന ഗാനരംഗത്തില്‍ ബോള്‍ഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാലെ താന്‍ ഐറ്റം സോങ്ങുകളില്‍ ഒരിക്കലും ഭാഗമാവില്ലെന്ന് പണ്ട് ഒരു അഭിമുഖത്തിനിടെ രജിഷ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.


ഇപ്പോഴിതാ മുന്‍നിലപാടില്‍ നിന്ന് താരം പിന്‍മാറിയോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് രജിഷ. 'ദ ഫോര്‍ത്ത് വാള്‍' എന്ന ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രജിഷ നല്‍കിയത്. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോഴും ഓര്‍മ്മയിലുണ്ട്. അതൊന്നും മറന്നിട്ടില്ല. ആളുകള്‍ എന്നെ കുറ്റപ്പെടുത്തുന്നതില്‍ അത്ഭുതമില്ല. കാരണം ഒരു കാര്യം പറഞ്ഞിട്ട് മറ്റൊന്ന് ചെയ്യുമ്പോള്‍ ചോദ്യങ്ങള്‍ സ്വാഭാവികമാണ്.

സംവിധായകന്‍ കൃഷാാന്ത് എന്നെ ഇത് ചെയ്യാന്‍ കണ്‍വിന്‍സ് ചെയ്തു. അത് എങ്ങനെ ചെയ്‌തെന്ന് മസ്തിഷ്‌ക മരണം കണ്ടാല്‍ മനസിലാകും. ഞാന്‍ അന്ന് പറഞ്ഞത് മറന്നിട്ടില്ല. പക്ഷേ ഇപ്പോഴിത് ചെയ്യാന്‍ തക്കതായ കാരണമുണ്ട്. രജിഷ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :