പോലീസ് യൂണിഫോമിൽ മോഹൻലാൽ, മീര ജാസ്മിൻ നായിക, എൽ 366 ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു

Mohanlal, Tharunmoorthy,L 366, Cinema News,മോഹൻലാൽ, തരുൺമൂർത്തി, എൽ 366, സിനിമാവാർത്ത
അഭിറാം മനോഹർ| Last Modified വെള്ളി, 23 ജനുവരി 2026 (15:39 IST)
തുടരും എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാല്‍- തരൂണ്‍മൂര്‍ത്തി കൂട്ടുക്കെട്ട് ഒന്നിക്കുന്ന 'എല്‍ 366'ന്റെ ചിത്രീകരണത്തിന് തൊടുപുഴയില്‍ തുടക്കം. ലൊക്കേഷനില്‍ നിന്നുള്ള ആദ്യ ചിത്രങ്ങള്‍ മോഹന്‍ലാല്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് ഈ ചിത്രം നിര്‍മിക്കുന്നത്.


വലിയ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാല്‍ ഒരു പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.മീര ജാസ്മിനാണ് ചിത്രത്തിലെ നായിക. രതീഷ് രവിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് ജേക്‌സ് ബിജോയ് ആണ്. ഷാജികുമാര്‍ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. വിഷ്ണു ഗോവിന്ദ് ശബ്ദ സംവിധാനം, മഷര്‍ ഹംസ വസ്ത്രാലങ്കാരം, ഗോകുല്‍ ദാസ് പ്രൊഡക്ഷന്‍ ഡിസൈനിംഗ് എന്നീ ചുമതലകള്‍ വഹിക്കുന്നു. ബിനു പപ്പു കോ-ഡയറക്ടറായും സുധര്‍മ്മന്‍ വള്ളിക്കുന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളറായും പ്രവര്‍ത്തിക്കുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :