Patriot : പേട്രിയറ്റ് നാളെ മുതൽ
മഹേഷ് നാരായണൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങി വൻ താരനിര അണിനിരക്കുന്നു
Patriot : മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന 'പേട്രിയറ്റ്' നാളെ മുതൽ. രാവിലെ 9.15 നാണ് ആദ്യ ഷോ. മൂന്ന് മണിക്കൂറാണ് ചിത്രത്തിന്റെ ദൈർഘ്യം. 12 മണിക്കു ശേഷം പ്രേക്ഷക പ്രതികരണങ്ങൾ അറിയാം.
മഹേഷ് നാരായണൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങി വൻ താരനിര അണിനിരക്കുന്നു. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് റിലീസ്.
പുലർച്ചെ ഷോ നടത്താൻ ഫാൻസ് അസോസിയേഷനുകൾ ആലോചിച്ചിരുന്നെങ്കിലും മമ്മൂട്ടിയുടെ അനുമതി ലഭിച്ചില്ലെന്നാണ് റിപ്പോർട്ട്. പുലർച്ചെയുള്ള ഫാൻസ് ഷോകൾക്കു നേരത്തെയും മമ്മൂട്ടി എതിരായിരുന്നു.