1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. LPG cylinder hike june 7 new rates

അടുക്കളചിലവ് വീണ്ടും ഉയരുന്നു, പാചകവാതക വില പിന്നെയും ഉയർത്തി, സിലിണ്ടറിന് 29 രൂപയുടെ വർധനവ്

പുതുക്കിയ നിരക്കുകള്‍ ജൂണ്‍ 7 മുതല്‍ നിലവില്‍ വന്നു.

lpg cylinder
രാജ്യത്ത് ഗാര്‍ഹിക പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 29 രൂപയാണ് ഉയര്‍ത്തിയത്. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വില ഉയര്‍ത്തുന്നത്. പുതുക്കിയ നിരക്കുകള്‍ ജൂണ്‍ 7 മുതല്‍ നിലവില്‍ വന്നു. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ആഗോളതലത്തില്‍ എണ്ണ, പാചക വിതരണത്തിന് നേരിടൂന്ന തടസ്സങ്ങളാണ് വില ഉയരാന്‍ കാരണം. നേരത്തെ മാര്‍ച്ച് 7ന് സിലിണ്ടര്‍ വില 60 രൂപ ഉയര്‍ന്നിരുന്നു.
 
പ്രാദേശിക നികുതികളും ഗതാഗതചെലവും അനുസരിച്ച് ഓരോ നഗരത്തിലും വിലയില്‍ മാറ്റമുണ്ടാകും. പരിഷ്‌കരണത്തിന് മുന്‍പ് ഓരോ സിലിണ്ടറിലും എണ്ണകമ്പനികള്‍ക്ക് 703 രൂപയോളം നഷ്ടം ഉണ്ടാകുന്നതായാണ് വ്യവസായ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പുതിയ വിലവര്‍ധനവ് നഷ്ടം നികത്താന്‍ പര്യാപ്തമല്ലെന്നാണ് കമ്പനികളുടെ വാദം. പാചകവാതകത്തിന് പുറമെ മറ്റ് ഇന്ധനവിലകളെല്ലാം ഇതിനകം വര്‍ധിപ്പിച്ചിട്ടുണ്ട്. എങ്കിലും പെട്രോളിന്  ലിറ്ററിന് 11 രൂപയും ഡീസലിന് 33 രൂപയും നഷ്ടത്തിലാണ് വില്‍ക്കുന്നതെന്നാണ് എണ്ണകമ്പനികള്‍ പറയുന്നത്.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക