അനുബന്ധ വാര്‍ത്തകള്‍
- ആക്ഷൻ സിനിമയല്ല, കുടുംബ പശ്ചാത്തലമുള്ള പോലീസ് ഡ്രാമ; ‘അതിമനോഹരം’ സാധാരണ പോലീസ് സിനിമയെന്ന് തരുൺ മൂർത്തി
- കേട്ടാൽ അറക്കുന്ന തെറി പറഞ്ഞു, ടിനി ടോമിനെതിരെ പരാതിയുമായി നീന കുറുപ്പും
- Manju Pathrose : പറയാൻ ചമ്മലുണ്ട്, സബ്സ്ക്രിപ്ഷൻ തുടങ്ങി, ത്രസിപ്പിക്കുന്ന രംഗങ്ങൾ പ്രതീക്ഷിക്കരുത്
- ലാലേട്ടന് ഫാന്‍സ്, ഗെറ്റ് റെഡി: ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ പുതിയ സിനിമ, സ്ഥിരീകരിച്ച് ആന്റണി പെരുമ്പാവൂര്‍
- നായകന്മാരേക്കാൾ ഉയരമുള്ളത് കരിയറിനെ ബാധിച്ചു, കാല് വളച്ചുവരെ അഭിനയിച്ചു, ആത്മവിശ്വാസം കാണിച്ചത് ആ താരം മാത്രം : പൂജ ബത്ര
അൻസിബയുടെ ഡിഎൻഎ ശരിയല്ലെന്ന് ടിനി ടോം പറഞ്ഞു, ലക്ഷ്മിപ്രിയക്കെതിരെ പരാതി നൽകിയെന്ന് നീന കുറുപ്പ്
ടിനി ടോമിനെതിരെ നടിയും അമ്മ ജോയിന്റ് സെക്രട്ടറിയുമായിരുന്ന അന്‍സിബ ഹസന് ഉന്നയിച്ച ആരോപണങ്ങളെ ശരിവെച്ച് നീന കുറുപ്പ്.
ടിനി ടോമിനെതിരെ നടിയും അമ്മ ജോയിന്റ് സെക്രട്ടറിയുമായിരുന്ന അന്‍സിബ ഹസന് ഉന്നയിച്ച ആരോപണങ്ങളെ ശരിവെച്ച് നീന കുറുപ്പ്. അന്‍സിബയുടെ ഡിഎന്‍എ ശരിയല്ലെന്ന് ടിനി ടോം പറഞ്ഞുവെന്ന് നീന കുറുപ്പ് പറയുന്നു. ലക്ഷ്മിപ്രിയക്കെതിരെ താന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും നീന കുറുപ്പ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം അന്‍സിബയ്ക്ക് പെട്ടെന്ന് പോകേണ്ടി വന്നു. അന്നാണ് ടിനി ടോം അന്‍സിബയെ പറ്റി മോശമായി സംസാരിച്ചത്. അന്‍സിബയുടെ ഡിഎന്‍എ ശരിയല്ലെന്ന് പറഞ്ഞു. അന്ന് ഒരുപാട് പേര് അവിടെയുണ്ടായിരുന്നു. ഞാനിത് അന്‍സിബയോട് വിളിച്ച് പറയാന്‍ പോവുകയാണെന്ന് അപ്പോള്‍ തന്നെ ടിനിയോട് പറഞ്ഞിരുന്നു. ടിനി അക്കാര്യം പല തവണ ആവര്‍ത്തിച്ചപ്പോഴാണ് അന്‍സിബയെ ഫോണ്‍ ചെയ്ത് കാര്യം പറഞ്ഞത്.
ടിനിയുടെ ഈ വക ആക്രമണവും സ്ത്രീകളോടുള്ള മനോഭാവവും പ്രത്യേകിച്ച് എന്നോടും അന്‍സിബയോടും ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനോടും കാണിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മറ്റൊരു ദിവസം ഒരു സംഭാഷണം നടക്കുന്നതിനിടെയാണ് ജിഹാദിയെന്ന പരാമര്‍ശമുണ്ടായത്. ടിനിയും ലക്ഷ്മിപ്രിയയും ഇതേ രീതിയില്‍ പലരോടും സംസാരിക്കാറുണ്ട്. അവരെ ആരും നിയന്ത്രിച്ചില്ല. അതുകൊണ്ടാണ് ഇത് തുടര്‍ന്നത്. കുറച്ചൊരു ബഹുമാനമുള്ളത് പ്രസിഡന്റിനോടാണ്. ഈ വക ടീമുമായി അമ്മ മുന്നോട്ട് പോകണമെന്ന് എനിക്ക് അഭിപ്രായമില്ല.
പ്രശ്നക്കാരെ മാറ്റിനിര്‍ത്തണം, അതിനുള്ള ചങ്കൂറ്റം കാണിക്കണം. അന്‍സിബ രാജിവെച്ചപ്പോള്‍ അവിടെ ചിലര്‍ സന്തോഷം പ്രകടിപ്പിച്ചു. അടുത്ത സന്തോഷം പ്രകടിപ്പിക്കുന്നത് ഞാന്‍ രാജി വെയ്ക്കുമ്പോളായിരിക്കും. അതെനിക്ക് താല്പര്യമില്ലാത്തതുകൊണ്ട് ഞാന്‍ അവിടെ തന്നെ നില്ക്കും. നീന കുറുപ്പ് വ്യക്തമാക്കി.