1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Faria abdullah reveals admiration for dulquer salmaan

ചാര്‍ളി കണ്ട് ഫാനായി പോയി, എന്നെങ്കിലും നേരില്‍ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു, ദുല്‍ഖറിന്റെ കട്ട ഫാനെന്ന് വെളിപ്പെടുത്തി തെലുങ്ക് നടി

Dulquer Salmaan, Dil Raju, JD Chakraborty, Faria Abdullah, Manasa
ഹൈദരാബാദ്:തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാനോടുള്ള തന്റെ കടുത്ത ആരാധന വെളിപ്പെടുത്തി നടി ഫാരിയ അബ്ദുള്ള. ചാര്‍ളി കണ്ട് ദുല്‍ഖറിനോട് ആരാധന മൂത്തെന്നും ദുല്‍ഖറിനെ നേരില്‍ കാണാനുള്ള ആഗ്രഹം കൊണ്ടുകൂടിയാണ് താന്‍ സിനിമയിലേക്ക് വന്നതെന്നും നടി പറഞ്ഞു. സംവിധായകന്‍ തരുണ്‍ ഭാസ്‌കര്‍ നായകനാകുന്ന തെലുങ്ക് ചിത്രം ' ഗായപദ്ദ സിംഹ'ത്തിന്റെ ട്രെയ്ലര്‍ ലോഞ്ചില്‍ ദുല്‍ഖറിനെ സാക്ഷി നിര്‍ത്തിയായിരുന്നു നടിയുടെ വാക്കുകള്‍.
 
ചാര്‍ളി സിനിമ കണ്ടത് മുതല്‍ ദുല്‍ഖറിന്റെ നായികയായി സ്വയം സങ്കല്‍പ്പിക്കുമായിരുന്നു. ആ സിനിമയോടെ ദുല്‍ഖറിനോട് പ്രത്യേക ഇഷ്ടമാണ്. എപ്പോഴെങ്കിലും ദുല്‍ഖറിനെ നേരില്‍ കാണണമെന്ന ആഗ്രത്തോടെയാണ് സിനിമയില്‍ വന്നത്. തന്റെ ആദ്യ സിനിമയായ 'ജാതി രത്‌നലു'വിന്റെ പ്രമോഷനായി ദുല്‍ഖറിനെ ടാഗ് ചെയ്തപ്പോള്‍ ദുല്‍ഖര്‍ മറുപടി നല്‍കിയിരുന്നെന്നും അന്ന് ആവേശത്തില്‍ താന്‍ ഫോണ്‍ മുകളിലേക്ക് എറിഞ്ഞെന്നും നടി പറയുന്നു. 
 
നാടകവേദികളില്‍ നിന്നും സിനിമയിലേക്ക് എത്തിയ താരമാണ്‍ ഫാരിയ അബ്ദുള്ള. ഏതാനും സീരീസുകളിലും താരം അഭിനയിച്ചിട്ടുണ്ട്. ജാതി രത്‌നലു എന്ന സിനിമയ്ക്ക് പുറമെ പ്രഭാസിന്റെ കല്‍ക്കി 2898 എ ഡി എന്ന സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.
 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
മമിതയായിരുന്നില്ല, കര സിനിമയില്‍ ധനുഷിന്റെ നായികയായി ആദ്യം പരിഗണിച്ചത് മറ്റൊരു നടിയെ