അനുബന്ധ വാര്‍ത്തകള്‍
- 'മഴ തകർക്കും ':നാളെ മുതൽ അതിതീവ്ര മഴ, അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, ആറിടങ്ങളിൽ ഓറഞ്ച്
- കോടിയേരി മരിച്ച ശേഷം തിരിഞ്ഞുനോക്കിയില്ല, കേരളത്തിലെ ഒരു പിബി അംഗം വിളിച്ചാൽ ഫോൺ പോലുമെടുക്കില്ല:വിനോദിനി ബാലകൃഷ്ണൻ
- കേരളത്തിനുള്ളത് 5.07 ലക്ഷം കോടിയുടെ ബാധ്യത, കിഫ്ബി പൊളിച്ചെഴുതണം, സപ്ലൈകോ ബെവ്കോയിൽ ലയിപ്പിക്കും!
- ‘ഓപ്പറേഷന് തൂഫാന്: ദി നാര്‍കോ ഹണ്ട്’ കേരളം ഒറ്റക്കെട്ടായി ഏറ്റെടുക്കേണ്ട ദൗത്യമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്
- അടിസ്ഥാന വിദ്യഭ്യാസത്തിന്റെ കുറവാണ്, ആര്‍ത്തവ അവധിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടി നല്കി അശ്വതി
മതപരമായ ചടങ്ങുകള്‍ ഒഴിവാക്കണം, അസ്ഥി പുഴയില്‍ ഒഴുക്കേണ്ട, സലീം കുമാറിന്റെ സംസ്കാരം ഇന്ന് വീട്ടുവളപ്പില്‍
അസ്ഥി പുഴയില്‍ ഒഴുക്കേണ്ടതില്ലെന്ന ആഗ്രഹം മരിക്കും മുന്‍പ് സലീം കുമാര്‍ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു.
നടനും ദേശീയ പുരസ്കാര ജേതാവുമായ സലീം കുമാറിന്റെ സംസ്കാര ചടങ്ങുകള്‍ വൈകീട്ട് 3 മണിക്ക് പറവൂരിലെ വീട്ടുവളപ്പില്‍ നടക്കും. മതപരമായ ചടങ്ങുകള്‍ ഒഴിവാക്കികൊണ്ടുവേണം സംസ്കാരമെന്ന് സലീം കുമാര്‍ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. അസ്ഥി പുഴയില്‍ ഒഴുക്കേണ്ടതില്ലെന്ന ആഗ്രഹം മരിക്കും മുന്‍പ് സലീം കുമാര്‍ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു.
ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്നാണ് സലീം കുമാറിനെ അമൃത ആശുപത്രിയില്‍ പ്രവേസിപ്പിച്ചത്. ന്യൂമോണിയയും രക്തത്തിലെ അണുബാധയും കണ്ടെത്തിയതോടെ വെന്റിലേറ്റര്‍, ആന്റി ബയോട്ടിക്കുകള്‍, ഡയാലിസിസ് അടക്കമുള്ള ജീവന് രക്ഷാമാര്‍ഗങ്ങള്‍ നല്‍കിയിരുന്നു. ഇതിനിടയില്‍ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് താരം ആരോഗ്യപരമായ വെല്ലുവിളികള്‍ നേരിട്ടിരുന്നു. രോഗാവസ്ഥയിലായിരുന്ന കാലയളവില്‍ വ്യാജ ചികിത്സ തേടേണ്ടി വന്നത് തന്റെ ആരോഗ്യനില വഷളാക്കിയതായി താരം തുറന്നുപറഞ്ഞിരുന്നു. ലിവര്‍ സിറോസിസ് പാരമ്പര്യമായി വന്നതാണെന്നും മദ്യപാനം കൊണ്ടല്ലെന്നും താരം പറഞ്ഞിരുന്നു.