1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. CJP Demands Union minister dharmendra Pradhan's resignation within 7 days warns nationwide protest

7 ദിവസം സമയം നൽകാം, ധർമേന്ദ്ര പ്രധാനെ പുറത്താക്കണം, ഇല്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധമെന്ന് സിജെപി

കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്ദിറില്‍ യുവാക്കള്‍ നടത്തിയ പ്രതിഷേധത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാരിന് 7 ദിവസത്തെ സമയപരിധി പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി.

Cockroach Janata Party protest against Minister Dharmendra Pradhan
കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്ദിറില്‍ യുവാക്കള്‍ നടത്തിയ പ്രതിഷേധത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാരിന് 7 ദിവസത്തെ സമയപരിധി പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. ഒരാഴ്ചയ്ക്കുള്ളില്‍ വിദ്യഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെയ്ക്കുകയോ അദ്ദേഹത്തെ സര്‍ക്കാര്‍ പുറത്താക്കുകയോ ചെയ്തില്ലെങ്കില്‍ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് സിജെപിയുടെ മുന്നറിയിപ്പ്. 8 ലക്ഷത്തിലധികം പേര്‍ ഒപ്പിട്ട നിവേദനം നല്‍കിയിട്ടും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് സിജെപി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
 
സിജെപിയുടെ പ്രതിഷേധങ്ങള്‍ സമാധാനപരവും ജനാധിപത്യപരവുമായിരിക്കുമെന്ന് നേതൃത്വം വ്യക്തമാക്കി. ജന്തര്‍ മന്ദിറിലെ പ്രതിഷേധത്തില്‍ പങ്കെടുത്ത യുവാക്കള്‍ക്ക് സിജെപി നേതാക്കള്‍ നന്ദി അറിയിക്കുകയും ചെയ്തു.യുവാക്കള്‍ക്കും വിദ്യഭ്യാസത്തിനും ഭരണഘടനയ്ക്കും അനുകൂലമായി രാജ്യത്തെ വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും ശബ്ദം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു വലിയ മുന്നേറ്റത്തിന്റെ തുടക്കം മാത്രമാണിതെന്നും സിജെപി വ്യക്തമാക്കി.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
രക്ഷാപ്രവർത്തനത്തിന് നിർദേശം നൽകിയത് എഡിജിപി, പേരെടുത്ത് പറയാതെ എസ്ഐടി റിപ്പോർട്ട്