1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Two brothers die after wall collapses in heavy rains in Kasaragod

കാസര്‍കോട് കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞുവീണ് രണ്ട് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

Two brothers die
കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്ന് വീടിന്റെ ചുമര്‍ ഇടിഞ്ഞുവീണ് സഹോദരങ്ങളായ രണ്ട് പേര്‍ മരിച്ചു. കാസര്‍കോട് അടൂരിലെ സഞ്ചക്കടവിലാണ് ദാരുണമായ സംഭവം.അബൂബക്കറിന്റെ മക്കളായ മുന്‍സിര്‍ (10), മുസമ്മിന്‍ (14) എന്നിവരാണ്  മരിച്ചത്. സഹോദരങ്ങളുടെ അയല്‍വാസിയായ മറ്റൊരു കുട്ടിക്കും പരിക്കേറ്റു. 
 
അവധിക്കാലത്ത് കുട്ടികള്‍ ചേര്‍ന്ന് ഒരു ചെറിയ കട സ്ഥാപിച്ചിരുന്നു. മൂന്ന് പേരും അകത്തുണ്ടായിരുന്നപ്പോള്‍ ഈ കടയ്ക്ക് സമീപമുള്ള മതില്‍ ഇന്ന് ഇടിഞ്ഞുവീഴുകയായിരുന്നു. പ്രദേശത്തുണ്ടായ കനത്ത മഴയാണ് ദുരന്തത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ട്.
 
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
മതപരമായ ചടങ്ങുകള്‍ ഒഴിവാക്കണം, അസ്ഥി പുഴയില്‍ ഒഴുക്കേണ്ട, സലീം കുമാറിന്റെ സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍