1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Patriot Pre Booking

Patriot Box Office: എമ്പുരാനെ തൊടാൻ പറ്റില്ലെന്ന് ഉറപ്പ്, പ്രൊമോഷൻ കുറഞ്ഞോ?; പേട്രിയറ്റിന്റെ അവസ്ഥ

ഇന്നലെയാണ് ചിത്രത്തിന്റെ പ്രീ ബുക്കിങ് ആരംഭിച്ചത്

Patriot
Patriot Box Office: മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന 'പേട്രിയറ്റ്' മേയ് ഒന്നിനു വേൾഡ് വൈഡായി റിലീസ് ചെയ്യുകയാണ്. സൂപ്പർതാരസംഗമം സ്‌ക്രീനിൽ കാണുന്ന ആവേശത്തിലാണ് ഇരു താരങ്ങളുടെയും ആരാധകർ. 
 
ഇന്നലെയാണ് ചിത്രത്തിന്റെ പ്രീ ബുക്കിങ് ആരംഭിച്ചത്. ഇതുവരെയുള്ള ട്രാക്ക്ഡ് കണക്കുകൾ വെച്ച് ഏതാണ്ട് മൂന്ന് കോടിക്ക് അടുത്ത് പ്രീ ബുക്കിങ്ങിലൂടെ പേട്രിയറ്റ് സ്വന്തമാക്കി. ഏകദേശം എട്ട് കോടിയെങ്കിലും പ്രീ ബുക്കിങ്ങിലൂടെ പേട്രിയറ്റ് സ്വന്തമാക്കുമെന്നാണ് നിലവിലെ ബുക്കിങ് സൂചിപ്പിക്കുന്നത്. 
 
അതേസമയം മോഹൻലാൽ ചിത്രം എമ്പുരാന്റെ പ്രീ ബുക്കിങ് മറികടക്കാൻ പേട്രിയറ്റിനു സാധിക്കില്ല. 12.5 കോടിയാണ് എമ്പുരാൻ കേരള ബോക്‌സ്ഓഫീസിൽ നിന്ന് മാത്രം പ്രീ ബുക്കിങ്ങിലൂടെ സ്വന്തമാക്കിയത്.  
അടുത്ത ലേഖനം
'മോനേ ആഞ്ചലോ, ഞാൻ മമ്മൂട്ടിയാണ്'; ശബ്ദങ്ങളുടെ ലോകത്തേക്ക് സ്വാഗതം ചെയ്ത് മഹാനടൻ (വീഡിയോ)