1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mohanlal Chidambaram Movie Update

മോഹൻലാലും മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

അതേസമയം മോഹൻലാലോ ചിദംബരമോ ഈ പ്രൊജക്ടിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല

Mohanlal, Hitmaker, Malayalam Cinema
മഞ്ഞുമ്മൽ ബോയ്‌സിലൂടെ ശ്രദ്ധേയനായ സംവിധായകൻ ചിദംബരം ചെയ്യാൻ പോകുന്ന പുതിയ സിനിമയിൽ സൂപ്പർതാരം മോഹൻലാൽ നായകനാകുമെന്ന് റിപ്പോർട്ട്. ചിദംബരത്തിന്റെ പിതാവ് സതീഷ് പൊതുവാൾ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു കാർഡ് ആണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. 
 
' ബാലൻ പൂർത്തിയായി. അടുത്ത ചിത്രത്തിലേക്ക്' എന്ന ക്യാപ്ഷനോടെ മോഹൻലാൽ ചിദംബരം സിനിമ വരുന്ന എന്ന കാർഡ് സതീഷ് പൊതുവാൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഷൈജു ഖാലിദ് ആണ് ക്യാമറയെന്ന് ഈ പോസ്റ്ററിൽ പറയുന്നു. ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. 
 
അതേസമയം മോഹൻലാലോ ചിദംബരമോ ഈ പ്രൊജക്ടിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരത്തിൽ ആണ് ലാൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 
 
About Writer
WEBDUNIA
അടുത്ത ലേഖനം
'മരണം കാത്തുകിടക്കുകയാണെന്ന് പറയുന്നവരോട്, 'ഞാൻ ചത്തിട്ടില്ല'; നടി ജുവൽ മേരി