1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Patriot Manushyan Song

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ഡോക്ടർ ഡാനിയൽ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്

Manushyan
Manushyan

Manushyan - Patriot: മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന 'പേട്രിയറ്റ്' സിനിമയിലെ ആദ്യഗാനം പുറത്ത്. 'മനുഷ്യൻ' എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനം മമ്മൂട്ടിയുടെ അവതരണത്തോടെയാണ് കേൾക്കുന്നത്. മമ്മൂട്ടിയുടെ അവതരണത്തിനൊപ്പം പാട്ട് പാടിയിരിക്കുന്നത് ശക്തിശ്രീ ഗോപാലനാണ്. സുഷിൻ ശ്യാം ആണ് സംഗീതം. വിനായക് ശശികുമാറിന്റേതാണ് വരികൾ. 

ഡോക്ടർ ഡാനിയൽ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ കഥാപാത്രത്തെ സഹായിക്കാനെത്തുന്ന മിലിട്ടറി ഓഫീസർ ആണ് മോഹൻലാൽ കഥാപാത്രം. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക് എന്നീ ഭാഷകളിൽ ചിത്രം തിയറ്ററുകളിലെത്തും. മഹേഷ് നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനം. മേയ് ഒന്നിനാണ് റിലീസ്. 
അടുത്ത ലേഖനം
ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്