1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mammootty Santhi maya Devi Movie Update

ശാന്തി മായാദേവി സംവിധായികയാകുന്നു; നടൻ മമ്മൂട്ടി

ശാന്തി മായാദേവി - മമ്മൂട്ടി ചിത്രം നിർമിക്കുക മമ്മൂട്ടി കമ്പനിയായിരിക്കും

Mammootty - Santhi Maya Devi
Mammootty - Santhi Maya Devi

രത്തീനയ്ക്കു ശേഷം മറ്റൊരു വനിത സംവിധായികയ്ക്കു ഡേറ്റ് നൽകി മമ്മൂട്ടി. നവാഗതയായ ശാന്തി മായാദേവിയാണ് മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യാൻ പോകുന്നത്. മോഹൻലാൽ ചിത്രം 'നേരി'ന്റെ തിരക്കഥാകൃത്തും ദൃശ്യം 2, ദൃശ്യം 3 സിനിമകളിലെ വേഷങ്ങളിലൂടെ ശ്രദ്ധേയയായ നടിയുമാണ് ശാന്തി. 
 
അടുത്ത വർഷമായിരിക്കും സിനിമയുടെ ചിത്രീകരണം നടക്കുക. കോർട്ട് റൂം ഡ്രാമയായിരിക്കും ഴോണർ. മമ്മൂട്ടിയുടേത് വക്കീൽ വേഷമാണെന്നും റിപ്പോർട്ടുകളുണ്ട്. അഭിഭാഷകയായ ശാന്തി ഗാനഗന്ധർവൻ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്ക് എത്തിയത്. 
 
ശാന്തി മായാദേവി - മമ്മൂട്ടി ചിത്രം നിർമിക്കുക മമ്മൂട്ടി കമ്പനിയായിരിക്കും. 
അടുത്ത ലേഖനം
അനിരുദ്ധും കാവ്യ മാരനും വിവാഹിതരാകുന്നു?, സ്പെയിനിൽ വച്ച് റോയൽ വെഡ്ഡിങ്, സോഷ്യൽ മീഡിയയിലെ ചൂടേറിയ ചർച്ചകളിൽ സത്യമെന്ത്?