1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Vaazha 2 Kerala Industry Hit

വല്ലാതെ വലുതായി 'വാഴ'; ഇൻഡസ്ട്രി ഹിറ്റ് തൂക്കി, 'ലോകഃ' ഔട്ട്

124 കോടി രൂപയാണ് കേരള ബോക്‌സ്ഓഫീസിൽ നിന്ന് വാഴ 2 ഇതുവരെ വാരിക്കൂട്ടിയത്

Vaazha 2
Vaazha 2

മലയാളത്തിനു പുതിയ ഇൻഡസ്ട്രി ഹിറ്റ്. ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസർമാർ കളംനിറഞ്ഞ 'വാഴ 2' പുതിയ റെക്കോർഡ് തീർത്തത് 'ലോകഃ'യെ മറികടന്ന്. കേരള ബോക്‌സ്ഓഫീസിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ സിനിമയായി 'വാഴ 2' മാറി. 
 
124 കോടി രൂപയാണ് കേരള ബോക്‌സ്ഓഫീസിൽ നിന്ന് വാഴ 2 ഇതുവരെ വാരിക്കൂട്ടിയത്. നാലാം വാരത്തിലേക്ക് എത്തുമ്പോൾ ആഗോള ബോക്‌സ്ഓഫീസ് കളക്ഷൻ 235 കോടിയാണ്. കേരള ബോക്‌സ്ഓഫീസിൽ മോഹൻലാലിന്റെ 'എമ്പുരാൻ', 'തുടരും' എന്നീ സിനിമകളെയും വാഴ 2 നേരത്തെ മറികടന്നിരുന്നു. 
 
വിപിൻ ദാസിന്റെ തിരക്കഥയിൽ സവിൻ എസ്.എ ആണ് വാഴ 2 സംവിധാനം ചെയ്തിരിക്കുന്നത്. 2024 ൽ റിലീസ് ചെയ്ത വാഴയുടെ രണ്ടാം ഭാഗമായി തിയറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം മുതൽ മികച്ച കളക്ഷൻ നേടുന്നുണ്ട്. ഇൻഫ്ളുവൻസർമാരായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് വി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 
About Writer
WEBDUNIA
അടുത്ത ലേഖനം
ജനനായകൻ നഷ്ടമായാൽ നിർമാതാവിനായി വിജയ് മറ്റൊരു ചിത്രത്തിൽ കൂടി അഭിനയിച്ചേക്കും, കഥ ആലോചിക്കാൻ നിർദേശം