'മോഹൻലാലിനെ വിളിച്ചുവരുത്തി പരിഹസിക്കുന്നോ?'; മഹേഷ് നാരായണനെതിരെ സൈബർ ആക്രമണം
മമ്മൂട്ടിയാണ് ചിത്രത്തിൽ സുപ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്നത്
പേട്രിയറ്റ് സംവിധായകൻ മഹേഷ് നാരായണനെതിരെ മോഹൻലാൽ ആരാധകർ. മമ്മൂട്ടിയും മോഹൻലാലും 18 വർഷങ്ങൾക്കു ശേഷം ഒന്നിച്ചിരിക്കുന്ന പേട്രിയറ്റിൽ മോഹൻലാലിന്റെ കഥാപാത്രത്തിനു പ്രാധാന്യം കുറഞ്ഞതാണ് ആരാധകരെ ചൊടിപ്പിച്ചത്.
മമ്മൂട്ടിയാണ് ചിത്രത്തിൽ സുപ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ഡാനിയേൽ ജെയിംസ് എന്ന കഥാപാത്രമാണ് സിനിമ മുന്നോട്ടുകൊണ്ടുപോകുന്നത്. ഡാനിയേലിനെ സഹായിക്കാൻ എത്തുന്ന കേണൽ റഹീം നായിക് എന്ന കഥാപാത്രമാണ് മോഹൻലാലിന്റേത്.
മോഹൻലാലിന്റെ കഥാപാത്രത്തിനു പ്രാധാന്യം കുറഞ്ഞെന്നും വിളിച്ചുവരുത്തി പരിഹസിക്കുന്ന പോലെയായെന്നും മോഹൻലാൽ ആരാധകർ വിമർശിക്കുന്നു. രണ്ടാം പകുതിയിൽ മാത്രമാണ് മോഹൻലാൽ കഥാപാത്രത്തിനു സിനിമയിൽ റോളുള്ളത്. അതും ഒരു ഘട്ടംകഴിഞ്ഞാൽ തീരെ ഇല്ലാതാകുന്നു. ഇതൊക്കെയാണ് ആരാധകരുടെ കലിപ്പിനു കാരണം. കുറച്ചുകൂടി നല്ല വേഷം ലാലേട്ടനു കൊടുക്കണമായിരുന്നെന്ന് ഇവർ പറയുന്നു.