1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Girls attacked for questioning eve teasing in Kochi

കൊച്ചിയില്‍ ഈവ് ടീസിംഗ് ചോദ്യം ചെയ്തതിന് പെണ്‍കുട്ടികള്‍ക്ക് നേരെ ആക്രമണം

police
കൊച്ചി: കലൂരില്‍ റോഡിലൂടെ നടന്നു പോകുകയായിരുന്ന പെണ്‍കുട്ടികളെ ഒരു സംഘം ക്രൂരമായി ആക്രമിച്ചു. പെണ്‍കുട്ടികളെ ക്രൂരമായി ചവിട്ടുകയും തലയില്‍ അടിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പരിക്കേറ്റ പെണ്‍കുട്ടികളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ 4 മണിക്കാണ് സംഭവം. പാര്‍ട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട് വിദ്യാര്‍ത്ഥിനികളെയാണ് ആക്രമിച്ചത്. 
 
ആറ് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉള്‍പ്പെടെ എട്ട് പേരടങ്ങുന്ന സംഘം റോഡില്‍ നില്‍ക്കുകയായിരുന്നു. നടക്കുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ അവര്‍ ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തി. സംഘത്തിലെ ഒരു സ്ത്രീ പെണ്‍കുട്ടികളോട് തിരിച്ചുവരാന്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടികള്‍ ഇതിനെതിരെ ചോദ്യം ചെയ്തു. ഇത് പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ സംഘം ഫോണ്‍ പിടിച്ചുവാങ്ങി നിലത്തേക്ക് എറിഞ്ഞ ശേഷം തകര്‍ത്തു. പെണ്‍കുട്ടികളില്‍ ഒരാളെ ക്രൂരമായി നിലത്ത് ചവിട്ടി തലയില്‍ അടിച്ചു.
 
ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടികളുടെ മൊഴികള്‍ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം നടന്ന അതേ പ്രദേശത്തുനിന്നുള്ളവരാകാം അക്രമികള്‍ എന്ന നിഗമനത്തിലാണ് പോലീസ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷാ ഫോര്‍മാറ്റില്‍ നീറ്റ് പുനഃപരീക്ഷ നടത്തുന്നത് പ്രായോഗികമല്ല: സുപ്രീം കോടതി