1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Sajna Firoz Divorce Soorya J menon

ഫിറോസുമായി ബന്ധമുള്ള സ്ത്രീ ഞാനല്ല; പൊട്ടിത്തെറിച്ച് സൂര്യ (വീഡിയോ)

ബിഗ് ബോസ് കാലം മുതൽ തന്നെ വെറുക്കുന്ന ആട്ടിൻതോലിട്ട ചില ചെന്നായ്ക്കൾ തന്റെ പേര് നശിപ്പിക്കാൻ വേണ്ടി ബോധപൂർവ്വം കമന്റുകൾ ഇടുകയാണെന്ന് സൂര്യ ആരോപിച്ചു

Soorya and Sajna, Firoz
ബിഗ് ബോസ് താരങ്ങളായിരുന്ന ഫിറോസ് ഖാൻ-സജ്‌ന ഡിവോഴ്‌സുമായി ബന്ധപ്പെട്ട ചർച്ചകളിൽ തന്റെ പേര് വലിച്ചിഴയ്ക്കുന്നതിൽ രൂക്ഷമായി പ്രതികരിച്ച് മുൻ ബിഗ് ബോസ് താരവും നടിയുമായ സൂര്യ ജെ മേനോൻ. ബിഗ് ബോസ് മലയാളത്തിൽ ഫിറോസ് ഖാനും സജ്‌നയും പങ്കെടുത്ത സീസണിൽ സൂര്യ സഹമത്സരാർഥിയായിരുന്നു. ഫിറോസുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴാൻ കാരണം ബിഗ് ബോസിലെ മറ്റൊരു വനിത മത്സരാർഥിയാണെന്ന് സജ്‌ന പറഞ്ഞിരുന്നു. ഇത് സൂര്യയാണെന്നാണ് സമൂഹമാധ്യമങ്ങളിൽ പലരും ആരോപിച്ചത്. 
 
ബിഗ് ബോസ് കാലം മുതൽ തന്നെ വെറുക്കുന്ന ആട്ടിൻതോലിട്ട ചില ചെന്നായ്ക്കൾ തന്റെ പേര് നശിപ്പിക്കാൻ വേണ്ടി ബോധപൂർവ്വം കമന്റുകൾ ഇടുകയാണെന്ന് സൂര്യ ആരോപിച്ചു. അവരുടെ കുടുംബജീവിതത്തിന് അടുത്ത് ഒരു ഗസ്റ്റ് അപ്പിയറൻസ് പോലും താൻ നടത്തിയിട്ടില്ലെന്നും സജ്ന ഇപ്പോഴും തന്റെ നല്ലൊരു സുഹൃത്താണെന്നും സൂര്യ വ്യക്തമാക്കി. 
' സജ്‌ന - ഫിറോസിന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട ഒരു കേസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കറങ്ങുന്നുണ്ട്. മൂന്നാമത് ഒരു വനിത മത്സരാർഥി അവരുടെ ജീവിതത്തിൽ ഇൻവോൾവ്ഡ് ആയി എന്നാണ് സജ്‌നയുടെ വീഡിയോയിൽ പറയുന്നത്. അപ്പോൾ ആട്ടിൻതോലിട്ട കുറച്ച് ചെന്നായ്ക്കൾ അതായത് ബിഗ് ബോസ് മുതലേ എന്നെ ഹേറ്റ് ചെയ്തു നടക്കുന്ന കുറച്ചു പേർ അതിന്റെ ഇടയിൽ കൂടെ എന്റെ പേര് നശിപ്പിക്കാൻ വേണ്ടി കമന്റ്‌സ് ഇടുന്നതായിട്ട് ഞാൻ അറിഞ്ഞു. ആ ആട്ടിൻ തോലിട്ട ചെന്നായ്ക്കളോടാണ് പറയുന്നത് ആ വ്യക്തി ഞാനല്ല കേട്ടോ. നിങ്ങളെ വിഷമിപ്പിക്കുന്നതിൽ സങ്കടമുണ്ട്, പക്ഷേ ഞാനല്ല ആ വ്യക്തി. അവരുടെ കുടുംബ ജീവിതത്തിൽ അവരുടെ ആ ഒരു ജീവിതം ഉണ്ടല്ലോ അതിനടുത്ത് ഒരു ഗസ്റ്റ് അപ്പിയറൻസ് പോലും ഞാൻ ചെയ്തിട്ടില്ല. സജ്‌ന ഇപ്പോഴും എന്റെ നല്ലൊരു സുഹൃത്ത് മാത്രമാണ്. ഒരിക്കലും അത് ഞാനല്ല,' സൂര്യ പറഞ്ഞു. 
അടുത്ത ലേഖനം
'മോഹൻലാലിനെ വിളിച്ചുവരുത്തി പരിഹസിക്കുന്നോ?'; മഹേഷ് നാരായണനെതിരെ സൈബർ ആക്രമണം