Patriot Box Office: അടിച്ചു തൂഫാനാക്കി പേട്രിയറ്റ്; ആദ്യദിനം 30 കോടി
ട്രേഡ് ട്രാക്കർമാരായ സാക്‌നിൽക് റിപ്പോർട്ട് പ്രകാരം ഇന്ത്യൻ ബോക്‌സ്ഓഫീസിൽ നിന്ന് മാത്രം പേട്രിയറ്റ് നേടിയത് 9.8 കോടിയാണ്
Patriot Day 1 Box Office: ബോക്‌സ്ഓഫീസിൽ വൻ തരംഗമായി മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച 'പേട്രിയറ്റ്'. ആദ്യദിനം വേൾഡ് വൈഡായി 30 കോടിക്കടുത്താണ് ചിത്രം നേടിയത്.
ട്രേഡ് ട്രാക്കർമാരായ സാക്‌നിൽക് റിപ്പോർട്ട് പ്രകാരം ഇന്ത്യൻ ബോക്‌സ്ഓഫീസിൽ നിന്ന് മാത്രം പേട്രിയറ്റ് നേടിയത് 9.8 കോടിയാണ്. വേൾഡ് വൈഡായി 29.37 കോടി കളക്ട് ചെയ്തു. കേരള ബോക്‌സ്ഓഫീസിൽ നിന്ന് മാത്രം എട്ട് കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ.
മഹേഷ് നാരായണൻ സംവിധാനം ചെയ്ത പേട്രിയറ്റ് മലയാളത്തിലെ ആദ്യദിന ബോക്‌സ്ഓഫീസ് കളക്ഷനിൽ രണ്ടാമതെത്തി. മോഹൻലാലിന്റെ എമ്പുരാൻ ആണ് ഒന്നാം സ്ഥാനത്ത്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും പേട്രിയറ്റിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.