കണ്ണൂരില്‍ ദുരൂഹ സാഹചര്യത്തില്‍ കാര്‍ കണ്ടെത്തി; അകത്ത് രക്തക്കറ, സമീപത്ത് സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങള്‍
കണ്ണൂര്‍: വിജനമായ സ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുളളില്‍ രക്തക്കറ കണ്ടെത്തി. കണ്ണൂര്‍ പരിയാരം പിലാത്തറ സഹകരണ കോളേജിന് സമീപമാണ് സംഭവം. സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങള്‍, ബാഗുകള്‍, ഷൂസ് എന്നിവ കാറിനു ചുറ്റും ചിതറിക്കിടക്കുകയായിരുന്നു.
തലശ്ശേരിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന ഗ്രാന്‍ഡ് വിറ്റാര കാറാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കാറിന്റെ മുന്‍ഭാഗം ഒരു കൂട്ടിയിടിയില്‍ തകര്‍ന്നു. രാവിലെ നടക്കാന്‍ പോയവരാണ് ആദ്യം കാര്‍ കണ്ടത്. അവര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വാഹനം ആരുടേതാണെന്നും അതിനുള്ളില്‍ ആരായിരുന്നുവെന്നും പോലീസ് അന്വേഷിക്കുന്നു.