അനുബന്ധ വാര്‍ത്തകള്‍
- Bha Bha Ba Box Office: 'തിരിച്ചുവരവ് അടുത്ത സിനിമയില്‍ മതിയോ'; വീണ് 'ഭ.ഭ.ബ', മോഹന്‍ലാല്‍ ഫാക്ടറും രക്ഷിച്ചില്ല
- Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !
- Bha Bha Ba Movie: 'ഭ.ഭ.ബ'യിലെ സ്ത്രീവിരുദ്ധത; സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തം, ബോക്‌സ്ഓഫീസിലും അടിതെറ്റി
- Bha Bha Ba Box Office: അവധി ദിനത്തിലും ആളില്ല; ദിലീപ് ചിത്രം ബോക്‌സ്ഓഫീസില്‍ വീഴുന്നു, പരാജയത്തിലേക്ക്?
- Bha Bha Ba Movie: അതിജീവിതയെ അവഹേളിക്കുന്ന രംഗവും; ദിലീപ് ചിത്രത്തിനെതിരെ വിമര്‍ശനം (വീഡിയോ)
Bha Bha Ba Box Office: ക്രിസ്മസ് തൂക്കാന്‍ വന്നിട്ട് അവധി ദിനത്തിലും ആളില്ലാത്ത അവസ്ഥ; 'ഭ.ഭ.ബ'യ്ക്കും ദിലീപിനും അടിതെറ്റി
ഡിസംബര്‍ 22 മുതലുള്ള സ്‌കൂള്‍ അവധി ദിനങ്ങളില്‍ പോലും ഒന്നര കോടി കളക്ഷന്‍ നേടാന്‍ ചിത്രത്തിനു സാധിച്ചിട്ടില്ല
Bha Bha Ba Box Office: ബോക്‌സ്ഓഫീസില്‍ നിലംപതിച്ച് ദിലീപിന്റെ 'ഭ.ഭ.ബ'. ക്രിസ്മസ് അവധിക്കാലം ലക്ഷ്യമിട്ട് തിയറ്ററുകളിലെത്തിയ ചിത്രത്തിനു ക്രിസ്മസ് ദിനത്തില്‍ പോലും ഡിമാന്‍ഡില്ല. ഡിസംബര്‍ 24 (ഇന്നലെ) വെറും 1.20 കോടി മാത്രമാണ് ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍.
ഡിസംബര്‍ 22 മുതലുള്ള സ്‌കൂള്‍ അവധി ദിനങ്ങളില്‍ പോലും ഒന്നര കോടി കളക്ഷന്‍ നേടാന്‍ ചിത്രത്തിനു സാധിച്ചിട്ടില്ല. റിലീസിനു ശേഷമുള്ള ആദ്യ തിങ്കളാഴ്ച മുതല്‍ 'ഭ.ഭ.ബ'യുടെ കളക്ഷന്‍ ഒരു കോടിക്കും ഒന്നര കോടിക്കും ഇടയിലാണ്.
ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍ 20 കോടിയിലേക്ക് അടുക്കുകയാണ്. വേള്‍ഡ് വൈഡ് കളക്ഷന്‍ 35 കോടിയും കടന്നു. റിലീസ് ദിനത്തില്‍ ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് 7.20 കോടി കളക്ട് ചെയ്യാന്‍ 'ഭ.ഭ.ബ'യ്ക്കു സാധിച്ചിരുന്നു. സൂപ്പര്‍താരം മോഹന്‍ലാലിന്റെ കാമിയോ വേഷമാണ് ആദ്യദിനങ്ങളിലെ മികച്ച കളക്ഷനു കാരണം. ദിലീപിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷന്‍ ആണിത്. രണ്ടാം ദിനം ഏഴ് കോടിക്കടുത്ത് കളക്ട് ചെയ്യാന്‍ സാധിച്ചിരുന്നു.
അവധി ദിനങ്ങള്‍ ആയിട്ടും റിലീസിനു ശേഷമുള്ള ആദ്യ ശനി, ഞായര്‍ ദിവസങ്ങളില്‍ ബോക്‌സ്ഓഫീസില്‍ അത്ര വലിയ നേട്ടം കൊയ്യാന്‍ സാധിച്ചിട്ടില്ല. ശനിയാഴ്ച കേരളത്തില്‍ നിന്ന് 2.16 കോടിയും ഞായറാഴ്ച 2.27 കോടിയും ലഭിച്ചു.
നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത 'ഭ.ഭ.ബ'യ്ക്കു ആദ്യദിനം മുതല്‍ മോശം പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ഇതാണ് ബോക്‌സ്ഓഫീസിലും അടിതെറ്റാന്‍ കാരണം.