അനുബന്ധ വാര്ത്തകള്
- സർജറിക്കിടെ 73 കാരിയുടെ കാൽ ഞരമ്പ് മുറിഞ്ഞു; മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ്
- പെൻഷൻ 3,000 രൂപയാക്കുമെന്ന് നയപ്രഖ്യാപനത്തിൽ
- കേന്ദ്രത്തെ വിമർശിക്കാതെ സതീശൻ സർക്കാരിന്റെ നയപ്രഖ്യാപനം
- 'എന്നോടൊന്നും ചോദിക്കരുത്'; മിണ്ടാട്ടം മുട്ടി സതീശൻ, ഇത് മൂന്നാം ദിനം
- നിയമസഭയിൽ വന്ദേമാതരത്തെ അവഹേളിച്ചു, സതീശൻ സർക്കാർ ജമാഅത്തെ ഇസ്ലാമിക്കും സിപിഎമ്മിനും വഴങ്ങുന്നുവെന്ന് വി മുരളീധരൻ
മുഖ്യമന്ത്രിയെ വിമർശിച്ചു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട സ്‌കൂൾ പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തു
സർവീസിൽ നിന്ന് വിരമിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് സർക്കാർ നടപടി
മുഖ്യമന്ത്രി വി.ഡി.സതീശനെ സമൂഹമാധ്യമങ്ങളിൽ അപമാനിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ സ്‌കൂളിലെ പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെതാണ് നടപടി. ആറ്റിങ്ങൽ ഗവൺമെന്റ് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രിൻസിപ്പൽ ജവാദിനെയാണ് സസ്‌പെൻഡ് ചെയ്തത്.
സർവീസിൽ നിന്ന് വിരമിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് സർക്കാർ നടപടി. യൂത്ത് കോൺഗ്രസ് ആണ് ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ പരാതി നൽകിയത്. പിന്നാലെ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിയുടെ ചിത്രവും പോസ്റ്ററും ഉപയോഗിച്ച് അപകീർത്തിപെടുത്തിയെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. സമൂഹമാധ്യമത്തിലൂടെ വ്യക്തികളെയും സർക്കാരിനെയും അപകീർത്തിപ്പെടുത്തുന്നത് ചട്ടലംഘനമാണെന്നും കർശന നടപടി സ്വീകരിച്ചെന്നുമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്.