1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. How to reduce electricity bill

വൈദ്യുതി ബിൽ കുറയ്ക്കാൻ ചില പൊടികൈകൾ

വൈദ്യുതി ബിൽ കുറയ്ക്കാൻ ആദ്യം ചെയ്യേണ്ട കാര്യം ഉപയോഗത്തിലില്ലാത്ത സമയത്ത് ഇലക്ട്രിക് ഉപകരണങ്ങളുടെ സ്വിച്ച് ഓഫ് ചെയ്യുകയും പ്ലഗ് പോയിന്റിൽ നിന്ന് അവയുടെ പ്ലഗ് വേർപ്പെടുത്തിവയ്ക്കുകയുമാണ്

How to reduce electricity bill
കറന്റ് ബിൽ ഇടയ്ക്കിടെ കൂടുന്നത് പലപ്പോഴും കുടുംബ ബജറ്റ് താളം തെറ്റിക്കാറുണ്ട്. എന്നാൽ, അത്യാവശ്യ കാര്യങ്ങൾക്ക് വൈദ്യുതി ഉപയോഗിക്കാതിരിക്കാനും സാധിക്കില്ല. എന്നാൽ, ചില പൊടിക്കൈകൾ പ്രയോഗിച്ചാൽ കറന്റ് ബിൽ കുറയ്ക്കാൻ നിങ്ങൾക്ക് സാധിക്കും. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. 
 
വൈദ്യുതി ബിൽ കുറയ്ക്കാൻ ആദ്യം ചെയ്യേണ്ട കാര്യം ഉപയോഗത്തിലില്ലാത്ത സമയത്ത് ഇലക്ട്രിക് ഉപകരണങ്ങളുടെ സ്വിച്ച് ഓഫ് ചെയ്യുകയും പ്ലഗ് പോയിന്റിൽ നിന്ന് അവയുടെ പ്ലഗ് വേർപ്പെടുത്തിവയ്ക്കുകയുമാണ്. കംപ്യൂട്ടർ, ടിവി എന്നിവയുടെ ഉപയോഗം കഴിഞ്ഞാൽ പവർ ബട്ടൺ ഓഫ് ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല. പ്ലഗ് പോയിന്റിലെ സ്വിച്ച് ഓഫ് ചെയ്യുക തന്നെ വേണം. ദിവസവും വസ്ത്രങ്ങൾ ഇസ്തിരിയിടുന്ന പ്രവണത നല്ലതല്ല. അത് വൈദ്യുതി ഉപയോഗം ഭീമമായ രീതിയിൽ വർധിപ്പിക്കും. ആഴ്ചയിലോ രണ്ടാഴ്ചയിൽ ഒരിക്കലോ വസ്ത്രങ്ങൾ ഒരുമിച്ച് ഇസ്തിരിയിട്ട ശേഷം എടുത്തുവയ്ക്കുക. അതിനുശേഷം ആവശ്യാനുസരണം ഉപയോഗിക്കുക. ഒറ്റയടിക്ക് കുറേയേറെ വസ്ത്രങ്ങൾ ഇസ്തിരിയിടുന്നതാണ് വൈദ്യുതി ലാഭിക്കാൻ നല്ലത്. ഫാൻ ഉപയോഗം കറന്റ് ബിൽ അതിവേഗം വർധിപ്പിക്കുമെന്ന കാര്യം മനസിലാക്കുക. ഫാൻ ഉപയോഗം നിയന്ത്രിക്കാൻ പഠിച്ചാൽ വൈദ്യുതി ബില്ലും കുറയ്ക്കാം. വീട്ടിലെ ടാങ്കിൽ വെള്ളം നിറയ്ക്കാൻ മോട്ടർ ഉപയോഗിക്കുന്നതിലും അതീവ ശ്രദ്ധ വേണം. വൈകിട്ട് ആറിന് മുൻപ് മോട്ടർ പ്രവർത്തിപ്പിക്കുന്നതാണ് ഉചിതം. രാത്രി സമയങ്ങളിൽ മോട്ടർ പ്രവർത്തിപ്പിക്കുന്നത് വൈദ്യുതി വിനിയോഗം കൂട്ടും. 
 
പീക്ക് ലോഡ് സമയത്തെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. വൈകിട്ട് ആറര മുതൽ രാത്രി 10 വരെയാണ് പീക്ക് ലോഡ് സമയം. ഈ മണിക്കൂറുകളിൽ വൈദ്യുതി ഉപയോഗം കുറയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പീക്ക് ലോഡ് സമയത്ത് ഫ്രിഡ്ജ് ഓഫാക്കിയാൽ 300 മെഗാവാട്ട് വൈദ്യുതി കേരളത്തിനു ലാഭിക്കാൻ കഴിയുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല വൈദ്യുതി ബില്ലും ഗണ്യമായി കുറയും. 
About Writer
WEBDUNIA