അനുബന്ധ വാര്‍ത്തകള്‍
- പെൻഷൻ 3,000 രൂപയാക്കുമെന്ന് നയപ്രഖ്യാപനത്തിൽ
- കേന്ദ്രത്തെ വിമർശിക്കാതെ സതീശൻ സർക്കാരിന്റെ നയപ്രഖ്യാപനം
- 'എന്നോടൊന്നും ചോദിക്കരുത്'; മിണ്ടാട്ടം മുട്ടി സതീശൻ, ഇത് മൂന്നാം ദിനം
- നിയമസഭയിൽ വന്ദേമാതരത്തെ അവഹേളിച്ചു, സതീശൻ സർക്കാർ ജമാഅത്തെ ഇസ്ലാമിക്കും സിപിഎമ്മിനും വഴങ്ങുന്നുവെന്ന് വി മുരളീധരൻ
- സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, ക്ഷേമ പെൻഷൻ 3000 രൂപയാക്കും , പെൺകുട്ടികൾക്ക് ആർത്തവ അവധി
സർജറിക്കിടെ 73 കാരിയുടെ കാൽ ഞരമ്പ് മുറിഞ്ഞു; മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ്
കാൽ വേദനയുമായാണ് സ്ത്രീ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയ്‌ക്കെത്തിയത്
മഞ്ചേരി മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി. ശസ്ത്രക്രിയയ്ക്കിടെ 73 കാരിയുടെ കാൽ ഞരമ്പ് മുറിഞ്ഞു. നിലമ്പൂർ ചുങ്കത്തറ സ്വദേശിനി പാർവതിയുടെ കാൽ ഞരമ്പ് ആണ് മുറിഞ്ഞത്.
കാൽ വേദനയുമായാണ് സ്ത്രീ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയ്‌ക്കെത്തിയത്. ശസ്ത്രക്രിയയ്ക്കു ശേഷം ഗുരുതരാവസ്ഥയിലായ സ്ത്രീയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന്റെ ചലനശേഷി പൂർണമായി നഷ്ടമായ നിലയിലാണ്.
ഡോക്ടറുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായെന്ന് പാർവതിയുടെ കുടുംബം ആരോപിച്ചു. ശസ്ത്രക്രിയയ്ക്കു ശേഷം കാലിന്റെ നിറംമാറിയപ്പോൾ ഡോക്ടറോടു പറഞ്ഞെന്നും 'അതൊന്നും കുഴപ്പമില്ല' എന്നാണ് ഡോക്ടർ മറുപടി തന്നതെന്നും പാർവതിയുടെ മകൻ ആരോപിച്ചു.