പെൻഷൻ 3,000 രൂപയാക്കുമെന്ന് നയപ്രഖ്യാപനത്തിൽ
കേരളത്തെ പോർട്ട് ഹബ്ബാക്കി മാറ്റും
വി.ഡി.സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ നടത്തി. തിരഞ്ഞെടുപ്പ് വേളയിൽ പ്രഖ്യാപിച്ച ഇന്ദിര ഗ്യാരന്റി നടപ്പിലാക്കുമെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ആവർത്തിച്ചു.
ക്ഷേമ പെൻഷൻ 3,000 രൂപയാക്കും, കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കു സൗജന്യ യാത്ര, 25 ലക്ഷത്തിന്റെ ആരോഗ്യ ഇൻഷുറൻസ് എന്നിവ നയപ്രഖ്യാപനത്തിലും പറഞ്ഞിട്ടുണ്ട്.
കേരളത്തെ പോർട്ട് ഹബ്ബാക്കി മാറ്റും. കൃഷിക്ക് പ്രാധാന്യം നൽകും. ചെറുകിട വ്യവസായ സംരംഭങൾക്ക് സഹായം നൽകും.റബ്ബർ അടക്കമുള്ളവയുടെ താങ്ങുവില ഉയർത്തും. വന്യജീവി പ്രശ്നത്തിന് പരിഹാരം കാണും. സ്ത്രീ ക്ഷേമത്തിന് വിവിധ പദ്ധതികൾ നടപ്പിലാക്കും.കയറ്റുമതി വർധിപ്പിക്കാൻ നടപടി സ്വീകരിക്കും. സഹകരണ മേഖലയെ അഴിമതിമുക്തമാക്കുമെന്നും ഗവർണർ പറഞ്ഞു.