കേന്ദ്രത്തെ വിമർശിക്കാതെ സതീശൻ സർക്കാരിന്റെ നയപ്രഖ്യാപനം
കേന്ദ്ര സർക്കാരിനെതിരായ യാതൊരു നിലപാടും നയപ്രഖ്യാപനത്തിൽ ഉൾക്കൊള്ളിച്ചിട്ടില്ല
ബിജെപി സർക്കാരിനെ വിമർശിക്കാതെ വി.ഡി.സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം. സംസ്ഥാനത്തെ സാമ്പത്തികമായി അടക്കം കേന്ദ്രം വരിഞ്ഞുമുറുക്കുമ്പോഴും നയപ്രഖ്യാപനത്തിൽ ഇക്കാര്യങ്ങൾ പരാമർശിച്ചിട്ടില്ല.
കേന്ദ്ര സർക്കാരിനെതിരായ യാതൊരു നിലപാടും നയപ്രഖ്യാപനത്തിൽ ഉൾക്കൊള്ളിച്ചിട്ടില്ല. ഇതിൽ മുസ്ലിം ലീഗിനു അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബിജെപി സർക്കാരുമായി സൗഹൃദത്തിൽ പോകണമെന്ന നിലപാടാണ് സതീശന്. ഇതിന്റെ തുടർച്ചയാണ് നയപ്രഖ്യാപനത്തിലും കണ്ടത്.
കേന്ദ്ര സർക്കാരിനെതിരെ മൗനം പാലിക്കുന്നതിൽ പ്രതിപക്ഷം യുഡിഎഫ് സർക്കാരിനെ വിമർശിച്ചു. കേന്ദ്രം സംസ്ഥാനത്തോടു കാണിക്കുന്ന സമീപനം എന്താണെന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും യുഡിഎഫ് സർക്കാർ കേന്ദ്രത്തെ വിമർശിക്കാൻ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷം ചോദിച്ചു. സാമ്പത്തിക ഫെഡറലിസത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുന്നതാണ് കേന്ദ്ര നിലപാടെന്നും യുഡിഎഫ് സർക്കാരിനു കേന്ദ്രത്തോടുള്ള നയം എന്താണെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു.