Bha Bha Ba: ദിലീപ് ചിത്രം 'ഭ.ഭ.ബ' തിയറ്ററുകളില്‍ മോശം പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്. ആദ്യദിനം തന്നെ ഒട്ടേറെ നെഗറ്റീവ് അഭിപ്രായം വന്നതിനാല്‍ രണ്ടാം ദിനം മുതല്‍ സിനിമയ്ക്കു ബോക്‌സ്ഓഫീസ് കളക്ഷനും കുറഞ്ഞിരുന്നു. ഇതിനിടയിലാണ് ചിത്രത്തിലെ ഒരു രംഗം വിവാദമായിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റത്തിനു ജയില്‍വാസം അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് ദിലീപ്. ഈയടുത്താണ് കോടതി തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ദിലീപിനെ കുറ്റവിമുക്തനാക്കിയത്. കേസിലെ അതിജീവിതയെ പരിഹസിക്കുന്ന തരത്തില്‍ ഒരു രംഗം 'ഭ.ഭ.ബ' സിനിമയിലുണ്ടെന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.
ഒരു സ്ത്രീയെ കിഡ്‌നാപ്പ് ചെയ്യുന്ന രംഗമാണ് സിനിമയില്‍ കാണിച്ചിരിക്കുന്നത്. തട്ടിക്കൊണ്ടുപോകുന്നത് ദിലീപാണ്. ഈ സീനില്‍ വളരെ മോശം ഡയലോഗുകളും ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. ഇതിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.