അനുബന്ധ വാര്‍ത്തകള്‍
- മാളികപ്പുറത്തിന്റെ സംവിധാനം ഉണ്ണി മുകുന്ദന് തന്നെയോ?, വിവാദത്തിന് ചൂട് പകര്‍ന്ന് താരത്തിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി
- ഷാജി പാപ്പൻ ഇനി വീട്ടിലേക്കും എത്തുന്നു; ‘ആട് 3’ ഒടിടി റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ, എവിടെ കാണാം?
- ഒരു ബ്രേക്ക് വന്നു, തിരിച്ചുവരവ് സുരേഷ് ഗോപിക്കൊപ്പം: 'ഒറ്റക്കൊമ്പനിലൂടെ' മേഘ്ന രാജ് വീണ്ടും മലയാളത്തിലേക്ക്
- പണിയുടെ തുടർച്ചയാവില്ല, പരിപാടിയിൽ പുതിയ കഥ: ജോജു ജോർജ്
- ആ പ്രതീക്ഷ വേണ്ട, പ്രേമലു 2 വരാൻ സാധ്യത കുറവ്, പകരം പ്രൊജക്ടായി ബേത്ലഹേം കുടുംബ യൂണിറ്റ്
ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
D 152 എന്ന് അറിയപ്പെട്ടിരുന്ന ദിലീപ് ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍.
D 152 എന്ന് അറിയപ്പെട്ടിരുന്ന ദിലീപ് ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. മലയാളത്തിന്റെ പ്രശസ്ത സംവിധായകനായ ഷാജി കൈലാസിന്റെ മകന് ജഗന് ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് നീക്കം എന്നാണ് പേരിട്ടിരിക്കുന്നത്.'Beyond Destiny' എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്.
പോസ്റ്ററില്‍ ദിലീപ് കൈയില്‍ കുടയേന്തി മഴയില്‍ നടക്കുന്ന ചിത്രമാണ് നല്‍കിയിരിക്കുന്നത്. തന്റെ സ്ഥിരം സക്സസ് ഫോര്‍മുലയായ കോമഡി സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ത്രില്ലര്‍ സ്വഭാവത്തിലുള്ള സിനിമയാകും നീക്കം എന്നാണ് സൂചന. വീണ നന്ദകുമാറാണ് സിനിമയിലെ നായിക. ഇവര്‍ക്ക് പുറമെ ബിനു പപ്പു, കലാഭവന്‍ ഷാജോണ്‍, സിദ്ദീഖ്, സുധീര്‍ സുകുമാരന്‍ എന്നിവരും അണിനിരക്കുന്നു.
തിരക്കഥ: വിബിന് ബാലചന്ദ്രന്, ക്യാമറ: അജയ് ഡേവിഡ് കച്ചപ്പള്ളി, സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: സൂരജ് ഇ.എസ്. 'തൊണ്ടിമുതലും ദൃക്സാക്ഷിയും', 'വിലായത്ത് ബുദ്ധ' എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച ഉര്‍വ്വശി തിയേറ്റേഴ്സിന്റെ സന്ദീപ് സേനന് ആണ് 'നീക്കം' നിര്‍മ്മിക്കുന്നത്; അലക്സ് ഇ. കുര്യന് സഹ-നിര്‍മ്മാതാവ് ആണ്.