Bha Bha Ba Movie: 'ഭ.ഭ.ബ'യിലെ സ്ത്രീവിരുദ്ധത; സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തം, ബോക്‌സ്ഓഫീസിലും അടിതെറ്റി

ഒരു സ്ത്രീയെ കിഡ്നാപ്പ് ചെയ്യുന്ന രംഗമാണ് സിനിമയില്‍ കാണിച്ചിരിക്കുന്നത്. തട്ടിക്കൊണ്ടുപോകുന്നത് ദിലീപാണ്

Bha Bha Ba Movie Roasting Video, Bha Bha Ba, Dileep Bha Bha Ba, Bha Bha Ba Movie Roasting Video Malayalam
രേണുക വേണു| Last Modified ഞായര്‍, 21 ഡിസം‌ബര്‍ 2025 (10:22 IST)

Movie: ദിലീപ് ചിത്രം 'ഭ.ഭ.ബ'യ്ക്കു ബോക്‌സ്ഓഫീസില്‍ അടിതെറ്റിയതിനൊപ്പം സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ച ദിലീപ് 'ഭ.ഭ.ബ' സിനിമയില്‍ അതിജീവിതയെ അപമാനിക്കുന്ന തരത്തിലുള്ള സീനുകളില്‍ അഭിനയിച്ചിട്ടുണ്ടെന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.

ഒരു സ്ത്രീയെ കിഡ്നാപ്പ് ചെയ്യുന്ന രംഗമാണ് സിനിമയില്‍ കാണിച്ചിരിക്കുന്നത്. തട്ടിക്കൊണ്ടുപോകുന്നത് ദിലീപാണ്. ഈ സീനില്‍ വളരെ മോശം ഡയലോഗുകളും ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. ഇതിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.
ചിത്രത്തിന്റെ കളക്ഷന്‍ ആദ്യദിനത്തേക്കാള്‍ 50 ശതമാനം ഇടിഞ്ഞതായാണ് കണക്കുകള്‍. ബുക്ക് മൈ ഷോയില്‍ ഇന്നും (ഞായര്‍) ടിക്കറ്റ് ബുക്കിങ് മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. ആദ്യദിനം 7.20 കോടിയാണ് 'ഭ.ഭ.ബ' ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ നിന്ന് നേടിയത്. രണ്ടാം ദിനമായ വെള്ളിയാഴ്ച 3.30 കോടിയായി കുറഞ്ഞു. മൂന്നാം ദിനമായ ഇന്നലെ (ശനി) ഇത് 3.20 കോടിയായി പിന്നെയും ഇടിഞ്ഞു. ദിലീപിനൊപ്പം മോഹന്‍ലാല്‍ എത്തിയിട്ടും 'ഭ.ഭ.ബ'യ്ക്കു ബോക്സ്ഓഫീസില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ല. ചിത്രത്തിന്റെ ഇതുവരെയുള്ള ഇന്ത്യ നെറ്റ് കളക്ഷന്‍ 13 കോടിയായിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :