അനുബന്ധ വാര്‍ത്തകള്‍
- Shubman Gill: ഗില്ലിന്റെ ബാറ്റിങ്ങില്‍ ഉടനെ പരിഹരിക്കേണ്ട പ്രശ്നമുണ്ട്, ഉപദേശവുമായി മുന്‍ ബാറ്റിംഗ് കോച്ച്
- Sanju Samson: ധോനിക്ക് പിൻഗാമിയായി സഞ്ജു മാറും, ടി20 ക്രിക്കറ്റിലെ പുത്തൻ ബ്രാൻഡാകും
- ഷെയ്ഖ് ഹസീനയുടെ കടുത്ത വിമർശനം: ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂടം രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്?
- Sanju - Gill : അങ്ങനെ ഗില്ലും ജസ്റ്റിസ് ലീഗിലേക്ക്?, ടീമിലെടുക്കാൻ സഞ്ജു എന്ത് ചെയ്തെന്ന ചോദ്യവുമായി ഗിൽ ആരാധകർ
- Suryakumar Yadav: സൂര്യയുള്ളത് ഗില്ലിനേക്കാൾ മോശം നിലയിൽ, തുണയായത് ക്യാപ്റ്റനെന്ന ആനുകൂല്യവും റെക്കോർഡും
Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !
റിലീസ് ദിനത്തില്‍ 7.20 കോടി കളക്ട് ചെയ്യാന്‍ 'ഭ.ഭ.ബ'യ്ക്കു സാധിച്ചിരുന്നു
Bha Bha Ba Box Office: ദിലീപ് ചിത്രം 'ഭ.ഭ.ബ' പരാജയത്തിലേക്ക്. റിലീസിനു ശേഷമുള്ള ആദ്യ തിങ്കളാഴ്ച (മണ്‍ഡേ ടെസ്റ്റ്) പാസാകാന്‍ ദിലീപ് ചിത്രത്തിനു സാധിച്ചിട്ടില്ല. ഇന്നലെ (തിങ്കള്‍) ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ നിന്ന് ഒരു കോടി മാത്രമാണ് ചിത്രത്തിന്റെ കളക്ഷന്‍.
റിലീസ് ദിനത്തില്‍ 7.20 കോടി കളക്ട് ചെയ്യാന്‍ 'ഭ.ഭ.ബ'യ്ക്കു സാധിച്ചിരുന്നു. സൂപ്പര്‍താരം മോഹന്‍ലാലിന്റെ കാമിയോ വേഷമാണ് ആദ്യദിനങ്ങളിലെ മികച്ച കളക്ഷനു കാരണം. ദിലീപിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷന്‍ ആണിത്. രണ്ടാം ദിനം ഏഴ് കോടിക്കടുത്ത് കളക്ട് ചെയ്യാന്‍ സാധിച്ചിരുന്നു.
അവധി ദിനങ്ങള്‍ ആയിട്ടും ശനി, ഞായര്‍ ദിവസങ്ങളില്‍ ബോക്സ്ഓഫീസില്‍ അത്ര വലിയ നേട്ടം കൊയ്യാന്‍ സാധിച്ചിട്ടില്ല. ശനിയാഴ്ച കേരളത്തില്‍ നിന്ന് 2.16 കോടിയും ഞായറാഴ്ച 2.27 കോടിയും ലഭിച്ചു. തിങ്കളാഴ്ച (ഇന്നലെ) അഞ്ച് മണിവരെയുള്ള ഷോകള്‍ പരിഗണിക്കുമ്പോള്‍ 65 ലക്ഷം മാത്രമാണ് കേരള ബോക്സ്ഓഫീസില്‍ നിന്ന് ട്രാക്ക്ഡ് ആയി ലഭിച്ചിരിക്കുന്നത്. ഇന്ത്യ നെറ്റ് കളക്ഷന്‍ ഒരു കോടിയിലേക്ക് എത്തിയേക്കാം.
നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത 'ഭ.ഭ.ബ'യ്ക്കു ആദ്യദിനം മുതല്‍ മോശം പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ഇതാണ് ബോക്സ്ഓഫീസിലും അടിതെറ്റാന്‍ കാരണം.